

പുതിയ കാര്‍ വാങ്ങുന്നതിന് സാമ്പത്തിക തടസങ്ങള്‍ ഏറെയുണ്ടാകാം. വലിയ തുക ഒന്നിച്ചു നല്‍കണം. അല്ലെങ്കില്‍, മാസം തോറും ഇ.എം.ഐ അടക്കണം. ഇതൊന്നുമില്ലാതെ കാര്‍ സ്വന്തമാക്കാമോ? കഴിയുമെന്നാണ് ദുബൈയിലെ ഈ ബിസിനസ് മോഡല്‍ കാണിച്ചു തരുന്നത്.
ഈ ബിസിനസ് മാതൃകക്ക് വാഹന പ്രേമികള്‍ക്കിടയില്‍ ഡിമാന്റ് കൂടി വരുന്നതായാണ് ദുബൈ ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്നുള്ള പ്രതികരണം. പുതിയ കാര്‍ ഡൗണ്‍ പെയ്‌മെന്റില്ലാതെ ഷോറൂമില്‍ നിന്ന് വാങ്ങാം. കരാറിന്റെ അടിസ്ഥാനത്തില്‍ ഡീലര്‍മാര്‍ നിശ്ചയിക്കുന്ന തുക പ്രതിമാസം നല്‍കണം. ഇതില്‍ ഇന്‍ഷുറന്‍സും റോഡ് ടാക്‌സും എല്ലാം ഉള്‍പ്പെടും. ആവശ്യമുള്ള കാലമത്രയും പ്രതിമാസ തുക നല്‍കി വാഹനം ഉപയോഗിക്കാം. കരാര്‍ കാലാവധി കഴിയുമ്പോള്‍ വാഹനം ഒരു വില നിശ്ചയിച്ച് സ്വന്തമാക്കാം. അല്ലെങ്കില്‍ തിരിച്ചു നല്‍കാം.
റെന്റ് എ കാര്‍ സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി, വാഹനം ഉപയോഗിക്കുന്നയാളുടെ പേരില്‍ തന്നെ നല്‍കുമെന്നതാണ് പ്രത്യേകത. ദുബൈയിലെ കാര്‍ റെന്റിംഗ് കമ്പനികളാണ് ഈ ആശയം നടപ്പാക്കുന്നത്. പുതിയ വാഹനങ്ങള്‍ ഷോറൂമുകളില്‍ നിന്ന് വാങ്ങി ആവശ്യക്കാര്‍ക്ക് നല്‍കും. യൂസ്ഡ് കാറുകളും ഈ സംവിധാനത്തിന് കീഴിലുണ്ട്.
സാധാരണയായി ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയാണ് ഇത്തരത്തില്‍ വാഹനം നല്‍കുന്നതെന്ന് ദുബൈയിലെ ഡോളര്‍ കാര്‍ റെന്റല്‍ ജനറല്‍ മാനേജര്‍ മര്‍വാന്‍ അല്‍മുല്ല പറയുന്നു. കരാര്‍ കാലാവധിക്ക് ശേഷം ഉപയോഗിക്കുന്നയാള്‍ക്ക് വാഹനം വാങ്ങണമെന്നുണ്ടെങ്കില്‍ നല്‍കേണ്ടി വരുന്ന തുക നേരത്തെ തന്നെ നിശ്ചയിച്ചിരിക്കും. വാഹന വായ്പകളുടെ പലിശയെ അപേക്ഷിച്ച് ഈ സംവിധാനത്തില്‍ കുറഞ്ഞ നിരക്കാണ് നല്‍കേണ്ടി വരുന്നത്. പുതിയ വാഹനം വാങ്ങുന്നതിന് ഒന്നിച്ച് പണം മുടക്കാന്‍ കഴിയാത്തവര്‍ക്കും ബാങ്ക് വായ്പകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഈ പദ്ധതി പ്രയോജനകരമാണെന്ന് അല്‍മുല്ല പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine