ഇഷ്ടത്തിനനുസരിച്ച് റോൾസ് റോയ്സ് രൂപകൽപ്പന ചെയ്യാം; ദക്ഷിണേന്ത്യൻ ഉപഭോക്താക്കൾക്കായി ചെന്നൈയിൽ പുതിയ ലക്ഷ്വറി ഷോറൂം

2025 ൽ ഏഷ്യാ പസഫിക് മേഖലയിൽ റോൾസ് റോയ്സിന് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായ രാജ്യമാണ് ഇന്ത്യ
Rolls-Royce Motor Cars
Image courtesy: www.rolls-roycemotorcars.com
Published on: 

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്കായി ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് പുതിയ അത്യാഡംബര ഷോറൂം ചെന്നൈയിൽ തുറന്നു. ഉപഭോക്താക്കളുടെ വ്യക്തിഗത താൽപര്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് കാറുകള്‍ രൂപകൽപ്പന ചെയ്യാനുള്ള 'ബെസ്പോക്ക് കമ്മീഷനിങ് അറ്റെലിയർ' (Bespoke Commissioning Atelier) എന്ന പ്രത്യേക വിഭാഗമാണ് പുതിയ ഷോറൂമിന്റെ പ്രധാന ആകർഷണം. ഇതിലൂടെ ഇന്റീരിയർ ഡിസൈൻ, നിറങ്ങൾ, സീറ്റുകൾ, ഫിനിഷിങ്, അലങ്കാരങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് നേരിട്ടുകണ്ട് തിരഞ്ഞെടുക്കാം.

റോൾസ് റോയ്സിന്റെ പ്രശസ്തമായ പാന്തിയോൺ ഗ്രില്ലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷോറൂമിന്റെ പ്രവേശനകവാടം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യൻ കലയും ഡിസൈനും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനവിഭാഗവും ഒരുക്കിയിരിക്കുന്നു. റോൾസ് റോയ്സ് മോട്ടോർ കാർസ് സെയിൽസ് ആൻഡ് ബ്രാൻഡ് ഡയറക്ടർ ജൂലിയൻ ജെങ്കിൻസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

ഇന്ത്യൻ വിപണിയും കേരളവും

2013 മുതൽ ദക്ഷിണേന്ത്യയിൽ റോൾസ് റോയ്സിന്റെ വിൽപ്പനയും സർവീസും നടത്തുന്നത് കുൻ എക്സ്ക്ലൂസീവാണ്. 2025-ൽ ഏഷ്യാ പസഫിക് മേഖലയിൽ റോൾസ് റോയ്സിന് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായ രാജ്യമാണ് ഇന്ത്യയെന്നും, ഇന്ത്യയുമായി നൂറ്റാണ്ടിലേറെ പഴക്കമുള്ള ബന്ധമുണ്ടെന്നും ജൂലിയൻ ജെങ്കിൻസ് പറഞ്ഞു. കേരളത്തിൽ റോൾസ് റോയ്സിന് മികച്ച ഉപഭോക്തൃനിരയുണ്ടെന്നും പുതിയ ഷോറൂം വ്യക്തിഗത കാർ നിർമാണ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുമെന്നും കുൻ എക്സ്ക്ലൂസീവ് ഡീലർ പ്രിൻസിപ്പൽ വാസന്തി ഭൂപതിയും കേരള സെയിൽസ് ഹെഡ് കോളിൻ എൽസണും അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com