

പ്രീ-ഓണ്‍ഡ് ആഡംബര കാര്‍ വിതരണരംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ റോയല്‍ ഡ്രൈവ് കേരളത്തിലെ ആദ്യ ഓട്ടോമോട്ടീവ് എഐ ബ്രാന്‍ഡ് അംബാസഡറായി റോയാ അവതരിപ്പിച്ചു. ഓട്ടോമോട്ടീവ് ബ്രാന്‍ഡിന്റെ ഉ ടമസ്ഥതയിലുള്ള ലോകത്തി ലെ ആദ്യത്തെ എ.ഐ. അംബാ സഡറാണ് റോയാ. ഹൈബി ഈഡന്‍ എം.പി. റോയാ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് റോയല്‍ ഡ്രൈവിന്റെ ഇന്നവേഷന്‍ മികവ് പ്രകടമാക്കുന്ന കേരളത്തിലെ ആദ്യ ഓട്ടോമോട്ടീവ് എഐ അംബാസഡറാണ് റോയാ. റോയയുടെ ബഹുഭാഷാ വൈദഗ്ധ്യവും ആകര്‍ഷകമായ വ്യക്തിത്വവും ഉപയോക്താക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കും.
ബ്രാന്‍ഡ് ഉടമസ്ഥതയിലുള്ള, ബഹുഭാഷാ, മള്‍ട്ടി-പ്ലാറ്റ്ഫോം ഡിജിറ്റല്‍ അംബാസഡറായ റോയാ വിവിധ ഭാഷാ പ്ലാറ്റ്ഫോമുകളിലൂടെ ഉപയോക്താക്കളുമായി തുടര്‍ച്ചയായി ഇടപഴകുമെന്നു റോയല്‍ ഡ്രൈവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുജീബ് റഹ്‌മാന്‍ പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിരവധി മേഖലകളില്‍ നിര്‍മ്മിത ബുദ്ധി വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും വാഹന നിര്‍മ്മാണ മേഖലയിലേക്ക് ഇതിനെ സമന്വയിപ്പിക്കുന്നത് ഒരു സുപ്രധാന മുന്നേറ്റമാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
പ്രീ-ഓണ്‍ഡ് ആഡംബര കാറു കള്‍, ബജറ്റ് കാറുകള്‍, സൂപ്പര്‍ ബൈക്കുകള്‍ എന്നിവയുടെ സംഘടിത വില്‍പ്പനയ്ക്കുള്ള അംഗീകൃത കമ്പനിയാണു റോയല്‍ ഡ്രൈവ്.
Read DhanamOnline in English
Subscribe to Dhanam Magazine