ഓഡിയെയും ഫെരാരിയെയും കടത്തിവെട്ടി റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ്, 80 ലധികം രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്
Pic Courtesy:  Royal Enfield Website
Pic Courtesy:  Royal Enfield Website
Published on

ഇന്ത്യൻ വാഹന നിർമ്മാണ മേഖലയ്ക്ക് തിളക്കമാര്‍ന്ന നേട്ടം നല്‍കി റോയൽ എൻഫീൽഡ്. ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ വാഹന ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എൻഫീൽഡ്. 'ബ്രാൻഡ് ഫിനാൻസ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി 2026' ആണ് ഇതുസംബന്ധിച്ച പട്ടിക തയാറാക്കിയത്. പ്രമുഖ ആഗോള കമ്പനികളായ ഔഡി (4-ാം സ്ഥാനം), ഫെരാരി (7-ാം സ്ഥാനം) തുടങ്ങിയവരെ പിന്തളളിയാണ് എൻഫീൽഡ് ഈ നേട്ടം സ്വന്തമാക്കിയത്. ടൊയോട്ടക്കും ബിഎംഡബ്ല്യുവിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഈ ഇന്ത്യൻ കമ്പനിയുളളത്.

മികച്ച പ്രകടനം

കമ്പനിയുടെ ബ്രാൻഡ് മൂല്യം 30 ശതമാനം വർധനയോടെ 1.2 ബില്യൺ ഡോളറിലെത്തി. 100-ൽ 88.9 എന്ന ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്സ് സ്കോറും എഎഎ (AAA) റേറ്റിംഗുമാണ് റോയൽ എൻഫീൽഡിനുളളത്. റെട്രോ ശൈലിയിലുള്ള രൂപകൽപ്പനയും 250സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിൾ വിഭാഗത്തിലെ മികച്ച പ്രകടനവുമാണ് കമ്പനിയെ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഹണ്ടർ 350, സൂപ്പർ മെറ്റിയർ 650, ഹിമാലയൻ 450 തുടങ്ങിയ മോഡലുകൾക്ക് അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മറ്റ് ഇന്ത്യന്‍ കമ്പനികള്‍

ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ്. 80 ലധികം രാജ്യങ്ങളിൽ ഇപ്പോള്‍ എന്‍ഫീല്‍ഡിന് സാന്നിധ്യമുണ്ട്. വിദേശ രാജ്യങ്ങളിലായി ഏഴ് അസംബ്ലി പ്ലാന്റുകളും 3,200 ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളുമാണ് ഈ ഇന്ത്യന്‍ കമ്പനിക്കുളളത്. മറ്റ് ആഭ്യന്തര കമ്പനികളായ ടാറ്റ മോട്ടോഴ്സ് അഞ്ചാം സ്ഥാനത്തും മഹീന്ദ്ര 25ാം സ്ഥാനത്തുമാണ് പട്ടികയിലെന്നതും ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ്. മാരുതി സുസുക്കി പട്ടികയില്‍ 34ാം സ്ഥാനത്താണ് ഉളളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Tesla Modely Mid size suv
മാരുതി കാറുകള്‍ക്ക് ജൂണ്‍ മുതല്‍ ₹30,000 വരെ വില കൂടും; വാഹന നിര്‍മാതാക്കള്‍ ഒന്നിനു പിന്നാലെ ഒന്നായി വില വര്‍ധിപ്പിക്കുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്
ev swaping station, two cars entering it
electric cars
logo
DhanamOnline
dhanamonline.com