

ഹിമാലയന്‍ ലുക്ക് ഇഷ്ടപ്പെടുന്ന, എന്നാല്‍ ഓഫ് റോഡ് റൈഡര്‍മാരല്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യം വച്ച് പുതിയ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്. സ്‌ക്രാംബ്ലര്‍ തീമില്‍ ഒരുക്കിയിരിക്കുന്ന പുത്തന്‍ മോഡലായ സ്‌ക്രാം 411, 2.03 ലക്ഷം രൂപ മുതലുള്ള വിലയിലാണ് അവതരിപ്പിച്ചത്. ബ്ലേസിംഗ് ബ്ലാക്ക്, സ്‌കൈലൈന്‍ ബ്ലൂ, ഗ്രാഫൈറ്റ് യെല്ലോ, ഗ്രാഫൈറ്റ് ബ്ലൂ, ഗ്രാഫൈറ്റ് റെഡ്, വൈറ്റ് ഫ്‌ലേം, സില്‍വര്‍ സ്പിരിറ്റ് എന്നിങ്ങനെ വിവിധ കളര്‍തീമുകളില്‍ അവതരിപ്പിച്ചിരിക്കുന്ന സ്‌ക്രാം 411 ന്റെ വില നിറത്തിനനുസരിച്ച് 2.08 ലക്ഷം രൂപ വരെ ഉയരും.
വ്യത്യസ്തമായ കളര്‍ ട്രീറ്റ്മെന്റിനൊപ്പം മെറ്റിയര്‍ 350-ലേതിന് സമാനമായി കാണപ്പെടുന്ന ഒരു ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ സ്‌ക്രാം 411 ന് ലഭിക്കുന്നു. ഹാന്‍ഡില്‍ ബാര്‍ ഹിമാലയന്‍ മോഡലിന് സമാനമായി വീതിയുള്ളതാണ്. അതേസമയം, മുന്‍ഭാഗത്തെ വീലിന്റെ വീതി ഹിമാലയത്തിന് 21 ഇഞ്ചാണെങ്കില്‍ സ്‌ക്രാം 411 ന് 19 ഇഞ്ചാണ്. സീറ്റ് ഉയരം 5 എംഎം കുറവാണ്. ഗ്രൗണ്ട് ക്ലിയറന്‍സും 20 എംഎം കുറഞ്ഞ് 200 എംഎം ആയി. ഇത് സ്‌ക്രാം 411-നെ ഉയരം കുറഞ്ഞവര്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാക്കി മാറ്റും.
ചറിയ ഗ്രാബ് ഹാന്‍ഡിലും മറ്റൊരു നമ്പര്‍ പ്ലേറ്റും ഇന്‍ഡിക്കേറ്ററും ഉപയോഗിച്ച് ടെയില്‍ ഭാഗം ട്വീക്ക് ചെയ്തിട്ടുണ്ട്. ഹിമാലയന്റേതിന് സമാനമാണ് സ്‌ക്രാം 411-ന്റെ എഞ്ചിനും. 411 സിസി എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 24.3 എച്ച്പിയും 4,250 ആര്‍പിഎമ്മില്‍ 32 എന്‍എം ടോര്‍ക്കും നല്‍കുന്നു. നഗരയാത്രകളെ സുഗമമാക്കുന്ന സ്‌ക്രാം 411-ന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഡെലിവറികള്‍ ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine