സൂപ്പര്‍ മീറ്റിയോര്‍ 650 അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ (royal Enfield) ഏറ്റവും പുതിയ മോഡലായ Super Meteor 650 അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇന്റര്‍നാഷണ്‍ മോട്ടോര്‍സൈക്കിള്‍ എക്‌സിബിഷനിലാണ് (EIMCA) റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ പുറത്തിറക്കിയത്. സൂപ്പര്‍ മീറ്റിയോര്‍ 650, സൂപ്പര്‍ മീറ്റിയോര്‍ 350 ടൂറര്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്.

എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനന്റല്‍ ജിടി 650 എന്നീ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്ന 648cc എയര്‍-ആന്‍ഡ്-ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ തന്നെയാണ് സൂപ്പര്‍ മീറ്റിയോറിനും നല്‍കിയിരിക്കുന്നത്. 7,250 ആര്‍പിഎമ്മില്‍ 47 hp പവര്‍ എഞ്ചിന്‍ നല്‍കും. 5,650 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കാണ് എഞ്ചില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഏകദേശം 241 കിലോഗ്രാം ആണ് സൂപ്പര്‍ മീറ്റിയോറിന്റെ ഭാരം.

2023ല്‍ ആവും സൂപ്പര്‍ മീറ്റിയോര്‍ 650 യൂറോപ്യന്‍ നിരത്തുകളില്‍ എത്തുക. ഇന്ത്യയില്‍ ഈ മാസം നടക്കാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ റൈഡര്‍ മാനിയ ഈവന്റില്‍ ഈ മോഡല്‍ അവതരിപ്പിക്കും. വില സംബന്ധിച്ച പ്രഖ്യാപനം അന്നാവും ഉണ്ടാവുക. കമ്പനിയുടെ നിലവിലുള്ള 650 സിസി മോഡലുകളെക്കാള്‍ ഉയര്‍ന്ന വിലയാവും സൂപ്പര്‍ മീറ്റിയോറിനെന്നാണ് വിലയിരുത്തല്‍.

Related Articles
Next Story
Videos
Share it