ഓരോ മൂന്നുമാസത്തിലും പുതിയ മോഡല്‍ വന്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

പ്രമുഖ ഇരുചക്ര നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ആഭ്യന്തര വിദേശ വിപണികളിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ 28 പുതിയ മോഡലുകള്‍ പുറത്തിക്കുമെന്നതാണ് അതിലൊന്ന്. ഓരോ ത്രൈമാസത്തിലും ഓരോ പുതിയ മോഡലുകള്‍ എന്ന നിലയിലാണിത്. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ തായ്‌ലാന്‍ഡില്‍ അസംബ്ലി യൂണിറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

പുതിയ മോഡലുകള്‍ 2500 സിസിക്കും 750 സിസിക്കും ഇടയിലുള്ളവയാകും. പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഇലക്ട്രിക്കല്‍ വെഹിക്ക്ള്‍, ഡിജിറ്റല്‍ സൊലൂഷന്‍സ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ക്കുമായി വലിയ തുക നിക്ഷേപം നടത്താനും കമ്പനി ലക്ഷ്യമിടുന്നു. അടുത്ത മൂന്നു വര്‍ഷത്തേക്ക് ആവശ്യമായ ഉല്‍പ്പാദന ക്ഷമത കൈവരിക്കാന്‍ കമ്പനിക്കായതു കൊണ്ട് ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാനും പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യും കൊണ്ടു വരുന്നതിനുമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനിക്കാകുമെന്നും അവര്‍ പറയുന്നു.

കോവിഡ് കാലത്ത് വില്‍പ്പന മാന്ദ്യം നേരിട്ടുവെങ്കിലും ഇപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വില്‍പ്പന നടക്കുന്നുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വിനോദ് കെ ദസരി പറയുന്നു.

ഹീറോ മോട്ടോകോര്‍പ്-ഹാര്‍ലി ഡേവിഡ്‌സണ്‍, ഹോണ്ട, ബജാജ് എന്നിവയുമായാണ് മിഡ് സൈസ്ഡ് മോട്ടോര്‍ സൈക്ക്ള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് മത്സരിക്കേണ്ടത്. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ അതീവ ശ്രദ്ധയോടെയാകും റോയല്‍ എന്‍ഫീല്‍ഡ് നീങ്ങുകയെന്നും വിനോദ് കെ ദസരി പറയുന്നു.

Related Articles

Next Story

Videos

Share it