ഒല ഇലക്ട്രിക് സ്കൂട്ടർ ഇനി എന്ന് കിട്ടും? എന്തുകൊണ്ട് വൈകുന്നു?

ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപ്പന മാറ്റിയിരിക്കുന്നു. ബുധനാഴ്ച വൈകിട്ട് ആറിന് കമ്പനിയുടെ പർച്ചേസ് വിൻഡോ വഴി വിൽപ്പന നടത്താനുള്ള ശ്രമം ആണ് നടക്കാതെ പോയത്. സെപ്റ്റംബർ 15 രാവിലെ എട്ടുമണിക്ക് ആദ്യ വിൽപ്പന നടത്തുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒലയുടെതീയതി മാറ്റം.
പേപ്പർ വർക്കുകളും വിതരണക്കാരും
ഇല്ലാതെ പൂർണ്ണമായും ഡിജിറ്റലായി വാങ്ങാവുന്ന രീതിയിലാണ് കമ്പനി വിൽപ്പന പ്ലാൻ ചെയ്തിരുന്നത് .ഷോറൂമുകൾ സന്ദർശിക്കാതെ തന്നെ ഏതൊരാൾക്കും വീട്ടിൽ ഇരുന്നു കൊണ്ട് സ്‌കൂട്ടർ വാങ്ങാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം നൽകുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത് സ്കൂട്ടർ വാങ്ങുന്നതുമുതൽ ഇൻഷുറൻസ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒലയുടെ വിൻഡോ വഴി ചെയ്യാൻ കഴിയുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വെബ്സൈറ്റിൽ ഉണ്ടായ തകരാറാണ് പറഞ്ഞതീയതിക്ക് സ്‌കൂട്ടർ നൽകാൻ കഴിയാത്തതെന്ന് കമ്പനി സിഇഒ ഭവിഷ് അഗർവാൾ പ്രസ്താവനയിലൂടെ അറിയിച്ചു .പറഞ്ഞ സമയത്തുനല്കാൻ കഴിയാത്തതിൽ ക്ഷമാപണം നടത്തുന്നതായായും ആദ്ദേഹം പറഞ്ഞു. തീയതി മാറ്റിയെങ്കിലും ഡെലിവറിയുടെ കാര്യത്തിൽ സൂക്ഷ്മത പുലർത്തും .ആദ്യം ബുക്ക് ചെയ്‌ത ആളിന് ആദ്യം നൽകും. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇമെയിലിലൂടെ ഉപഭോക്താക്കളേ അറിയിക്കും.
'എസ് വൺ','എസ്‌ വൺ പ്രൊ' എന്നീ രണ്ടു വേരിയന്റുകളാണ് ഓലക്കുള്ളത് പത്തു നിറങ്ങളിൽ നിന്നും ഏതും തെരഞ്ഞെടുക്കാം . ആദ്യം ഓർഡർ ചെയ്തതിനുശേഷം വേണമെങ്കിൽ വേരിയന്റും നിറവും മാറ്റാം. വാഹനം വാങ്ങലും നിറങ്ങളുടെ തെരഞ്ഞെടുപ്പും ടെസ്റ്റ് ഡ്രൈവ് ബുക്കിങ്ങും എല്ലാം ഓൺലൈൻ ആണ് ചെയ്യേണ്ടത്. പൂർണമായ ഡിജിറ്റൽ പർച്ചേസിന് ഇന്ത്യയിലെ ആദ്യത്തെ കണ്ണി എന്നുള്ളതായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്.


Related Articles
Next Story
Videos
Share it