ബുക്കിംഗില്‍ ഞെട്ടിച്ച് സാന്‍ട്രോ

ഒരിക്കല്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ സാന്‍ട്രോയുടെ പേരില്‍ പുതിയൊരു മോഡല്‍ ഹ്യുണ്ടായ് വിപണിയിലിറക്കിയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇത്തരമൊരു പ്രതികരണം. പ്രതീക്ഷകളെ മറികടന്ന് 35,000 ത്തിലേറെ ബുക്കിംഗ് നേടി മുന്നേറുകയാണ് സാന്‍ട്രോ. ആദ്യത്തെ 50,000 ബുക്കിംഗുകള്‍ക്ക് മാത്രമാണ് പ്രാരംഭവിലയില്‍ വാഹനം ലഭിക്കുക. അതിനുശേഷം വിലയില്‍ വര്‍ധനയുണ്ടാകാം.

മാനുവല്‍ വകഭേദത്തിനാണ് ഏറ്റവും കൂടുതല്‍ ഡിമാന്റ്. എന്നാല്‍ എഎംറ്റി വേരിയന്റും പിന്നിലല്ല. മൊത്തം ബുക്കിംഗിന്റെ 25 ശതമാനം ഓട്ടോമാറ്റിക് വകഭേദത്തിനാണ് ലഭിച്ചിരിക്കുന്നത്. സിഎന്‍ജി വകഭേദത്തിനും മോശമല്ലാത്ത ഡിമാന്റുണ്ട്. മൊത്തം ബുക്കിംഗില്‍ 8000ത്തോളം ബുക്കിംഗ് ലഭിച്ചിരിക്കുന്നത് സിഎന്‍ജി വകഭേദത്തിനാണ്. ഉയരുന്ന പെട്രോള്‍, ഡീസല്‍ വിലകളുടെ പ്രതിഫലനമായി ഇത് കണക്കാക്കാം. ടാക്‌സി മേഖലയിലുള്ളവര്‍ക്കും ഈ മോഡല്‍ കൂടുതല്‍ ലാഭകരമായേക്കാം.

ഓട്ടോമാറ്റിക് വകഭേദത്തിന്റെ ഈ ഡിമാന്റ് സൂചിപ്പിക്കുന്നത് ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിയും കംഫര്‍ട്ട് ഡ്രൈവിന് കൊടുക്കുന്ന പ്രാധാന്യവുമാണ്. വിദേശരാജ്യങ്ങളിലേതുപോലെ ഓട്ടോമാറ്റിക് കാറുകള്‍ ഇവിടെയും വ്യാപകമാകുന്ന ട്രെന്‍ഡ് വരും നാളുകളില്‍ പ്രതീക്ഷിക്കാം.

സാന്‍ട്രോ ഒക്ടോബര്‍ 23നാണ് വിപണിയില്‍ അവതരിപ്പിച്ചതെങ്കിലും ഒക്ടോബര്‍ 10നാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ഓപ്ഷന്‍ ഹ്യുണ്ടായ് ആരംഭിച്ചത്.

Related Articles

Next Story

Videos

Share it