പൂര്‍ത്തിയാക്കിയത് 25 വര്‍ഷങ്ങള്‍! 5 ലക്ഷം വാഹനങ്ങള്‍ വിറ്റ് സ്‌കോഡ ഇന്ത്യ

ഇക്കഴിഞ്ഞ നവംബറില്‍ 5,491 യൂണിറ്റുകളാണ് കമ്പനി വിറ്റത്
skoda octavia
Published on

ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനിടെ 5 ലക്ഷം വാഹനം വില്‍പ്പന നടത്തുകയെന്ന നാഴികക്കല്ല് പിന്നിട്ട് സ്‌കോഡ ഇന്ത്യ. ഇക്കഴിഞ്ഞ നവംബറില്‍ 5,491 യൂണിറ്റുകളാണ് കമ്പനി വിറ്റത്. മുന്‍വര്‍ഷത്തേക്കാള്‍ 90 ശതമാനം വര്‍ധന. ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.

ഉപയോക്താക്കള്‍ക്ക് മികച്ച മൂല്യം ഉറപ്പുവരുത്തുന്ന ഓഫറുകള്‍ നല്‍കുന്നതും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നനിരയുമാണ് ഈ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. 7.5 ലക്ഷം മുതല്‍ 45.9 ലക്ഷം വരെ വിലയുള്ള എസ് യുവികളുടെ വിപുലമായ പോര്‍ട്ട്‌ഫോളിയോയിലൂടെ വിവിധ തരത്തില്‍പ്പെട്ട ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്‌കോഡയ്ക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ അവതരിപ്പിച്ച കൊഡിയാക്, ആ വിലനിലവാരത്തിലുള്ള അതുല്യമായ ആഡംബര 4x4 വാഹനമായി പുതിയ തലമുറയിലും തുടരുന്നു. എം.ക്യു.ബി- എ0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഇന്ത്യക്ക് വേണ്ടി നിര്‍മിച്ച ആദ്യ വാഹനമായ കുഷാഖും വിപണിയിലുണ്ട്. ആഗോള എന്‍ക്യാപിന്റെ പുതിയ മാനദണ്ഡ പ്രകാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷ ഉറപ്പുവരുത്തുന്ന ഫൈവ് സ്റ്റാര്‍ നേടിയ ഇന്ത്യയിലെ ആദ്യ വാഹനമാണിതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഭാരത് എന്‍ക്യാപിന്റെ സുരക്ഷാ പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടിയ കൈലാഖ് എസ്.യു.വിയും ഒപ്പമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com