സ്‌കോഡ ഓക്ടേവിയ വിപണിയിലവതരിപ്പിച്ചു

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സ്‌കോഡ ഓക്ടേവിയ പുതുതലമുറ മോഡല്‍ വിപണിയിലവതരിപ്പിച്ചു. രണ്ടു വകഭേദങ്ങളില്‍ അഞ്ചു നിറങ്ങളിലായാണ് പുതിയ വാഹനം വിപണിയിലെത്തിയത്. സ്‌പോര്‍ട്ടി ലുക്കുള്ള മനോഹരമായ ബട്ടര്‍ഫ്‌ലൈ ഗ്ലില്‍, എല്‍ഇഡി ഹെഡ്ലാംപുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, സ്‌റ്റൈലിഷ് പിന്‍ എല്‍ഇഡി ലൈറ്റുകള്‍ എന്നിവ പുതിയ മോഡലിലുണ്ട്.

പുതുപുത്തന്‍ ഫീച്ചേഴ്‌സ്

രണ്ട് സ്‌പോക്കാണ് സ്റ്റിയറിംഗ് വീലുകള്‍. ഷിഫ്റ്റ് ബൈ വയര്‍ ടെക്‌നോളജി ഉപയോഗിക്കുന്ന പുതിയ ഒക്ടേവിയയില്‍ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മമ്മറിയുടെ ഇലക്ട്രിക്കലി അഡ്‌ജെസ്റ്റബിള്‍ മുന്‍ സീറ്റുകള്‍ എന്നിവയുണ്ട്.

ബീജ്- ബ്ലാക്ക് കോംമ്പിനേഷനില്‍ മനോഹരമാണ് ഇന്റീരിയര്‍.

10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഐഎംഡി ഡിസ്‌പ്ലെയുമുണ്ട്.

2 ലീറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന് 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട്. ഏഴ് സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

കാറിന്റെ എക്‌സ്‌ഷോറും വില ഏകദേശം 25.99 ലക്ഷം രൂപയും 28.99 ലക്ഷം രൂപയുമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it