ഹ്യുണ്ടായിയില്‍ നിന്ന് ഇലക്ട്രിക് ചെറു എസ്.യു.വിയും

കോനയ്ക്കുശേഷം 10 ലക്ഷം രൂപയോളം വിലയുള്ള മറ്റൊരു ചെറു എസ്.യു.വി വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായ്. ഇതിനായി തങ്ങളുടെ ചെന്നൈ പ്ലാന്റില്‍ 2000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

മിനി എസ്.യു.വിയാണ് ഇപ്പോള്‍ പദ്ധതിയിലുള്ളതെങ്കിലും പ്രീമിയം ഹാച്ച്ബാക്ക് ഉള്‍പ്പടെയുള്ള മോഡലുകള്‍ പരിഗണനയിലുണ്ട്.

പുതിയ ഇലക്ട്രിക് വാഹനം മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും ഹ്യുണ്ടായ് ലക്ഷ്യമിടുന്നു.

ഇലക്ട്രിക് വാഹനമേഖലയില്‍ സജീവമായി രംഗത്തിറങ്ങാന്‍ തന്നെയാണ് കമ്പനിയുടെ തീരുമാനം. അതിന്റെ ഭാഗമായി ഇന്ത്യയില്‍ തന്നെ ഇലക്ട്രിക് ബാറ്ററി സൗകര്യം കെട്ടിപ്പടുക്കാന്‍ ബിസിനസ് പങ്കാളിത്തങ്ങള്‍ തേടുകയാണ്.

Related Articles
Next Story
Videos
Share it