മൂന്നാമത്തെ പാര്‍ക്കുമായി സ്പിന്നി കൊച്ചിയില്‍; കാര്‍ വാങ്ങലും വില്‍ക്കലും ഇനി എളുപ്പം

ഇന്ത്യയില്‍ കാര്‍ വാങ്ങല്‍, വില്‍ക്കല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന സ്പിന്നി മൂന്നാമത്തെ സ്പിന്നി പാര്‍ക്ക് കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചി-സേലം ദേശീയ പാതയില്‍ ഇടപ്പളളിയില്‍ മെട്രോ പില്ലര്‍ 375 നു സമീപമായാണ് ഈ ഹബ്ബ് ആരംഭിച്ചത്. ഇവിടെ വിപുലമായ അത്യാധുനിക കാറുകളുടെ ശേഖരമുണ്ട്.

സ്പിന്നി അഷ്വേഡ് കാറുകള്‍

വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ഒരു ഏക്കറോളം സ്ഥലത്താണ് വിപുലമായ ഈ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇരുന്നൂറിലേറെ സ്പിന്നി അഷ്വേഡ് കാറുകളും സ്പിന്നി മാക്സ് പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളും ഇവിടെയുണ്ടാകും. സന്ദര്‍ശകര്‍ക്ക് കാര്‍ തെരഞ്ഞെടുക്കാനും ടെസ്റ്റ് ഡ്രൈവുകള്‍ നടത്താനും ഇതു സൗകര്യമുണ്ടെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെമ്പാടുമായി രണ്ടു ലക്ഷത്തിലേറെ കാര്‍ വില്‍പ്പനകളും വാങ്ങലുകളുമാണ് സ്പിന്നി സാധ്യമാക്കിയിട്ടുളളത്. സ്പിന്നി സംവിധാനത്തിലുള്ള ഓരോ കാറും 200 പോയിന്റുകളുള്ള പരിശോധനാ ഘട്ടങ്ങളിലൂടെ കടന്നു പോകുമെന്ന് കമ്പനി പറയുന്നു.

57 ല്‍ ഏറെ കാര്‍ ഹബ്ബുകള്‍

പ്രത്യേകമായി തെരഞ്ഞെടുത്ത ഇരുന്നൂറിലേറെ കാറുകളുടെ ശേഖരത്തോടെ ടെസ്റ്റ് ഡ്രൈവിനും ഉപയോക്താക്കളുടെ താല്‍പര്യമനുസരിച്ചുള്ള കാര്‍ സ്വന്തമാക്കുന്നതിനും വേണ്ടിയുള്ള മികച്ച അവസരമായിരിക്കും ഈ പാര്‍ക്ക് മുന്നില്‍ വെയ്ക്കുന്നതെന്നും സ്പിന്നി സ്ഥാപകനും സി.ഇ.ഒയുമായ നീരജ് സിംഗ് പറഞ്ഞു.സ്പിന്നിക്ക് രാജ്യ വ്യാപകമായി 57 ല്‍ ഏറെ കാര്‍ ഹബ്ബുകളാണുള്ളത്. കമ്പനിയിലെ ഇന്ത്യയിലെ ഏറ്റവും വലുതുമായ ഹബ് കഴിഞ്ഞ വര്‍ഷമാണ് ബെംഗലൂരുവില്‍ ആരംഭിച്ചത്. 2023ന്റെ ആദ്യ പാദത്തില്‍ പൂനെയിലും മറ്റൊരു സ്പിന്നിപാര്‍ക്ക് ആരംഭിച്ചിരുന്നു.

Related Articles
Next Story
Videos
Share it