
ഇരുചക്രവാഹനങ്ങൾക്ക് ടാക്സി പെർമിറ്റ് നൽകുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. കേന്ദ്ര ഗതാഗത സഹമന്ത്രി മാൻസുഖ് മാണ്ഡവ്യ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.
മോട്ടോർ വാഹന നിയമ (1988) ത്തിലെ സെക്ഷൻ 72, 73 പ്രകാരം ഏത് വാഹനകൾക്കും ടാക്സി ലൈസൻസ് നൽകാൻ സംസ്ഥാങ്ങൾക്ക് അധികാരമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനും ബൈക്ക് ടാക്സികൾ ഉപകരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഒലാ, യൂബർ എന്നിവയ്ക്ക് പുറമെ ബൈക്ക് ബോട്ട്, റാപിഡോ, ബാക്സി, വോഗോ, നൗ ആൻഡ് ഔൺസ് തുടങ്ങിയ കമ്പനികൾക്ക് സർക്കാരിന്റെ ഈ നീക്കം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷം വരെ നിയമത്തിലെ അവ്യക്തതയും ഫണ്ടിംഗിന്റെ അപര്യാപ്തതയും മൂലം നിരവധി ബൈക്ക് ടാക്സി കമ്പനികൾ അടച്ചുപൂട്ടേണ്ടി വന്നിരുന്നു.
ബൈക്ക് ടാക്സിക്ക് ലൈസൻസ് നൽകിയ ആദ്യ സംസ്ഥാനമായ ഹരിയാനയിൽ ഡോട്ട്, ടു വീൽസ്, റൈഡ്ജി എന്നിവയ്ക്ക് പ്രവർത്തനം നിർത്തേണ്ടിവന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്. ബെംഗളൂരുവിലെ ഹെഡ്‍ലൈറ്റ്, സിങ്കോ, ഹേ ബോബ് തുടങ്ങിയ കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine