Begin typing your search above and press return to search.
പെട്രോള്‍ വേണ്ടാത്ത ആക്ടിവക്ക് ചെക്ക് വെക്കാന്‍ ഉടന്‍ വരുന്നു ! സുസുക്കിയുടെ ഒന്നല്ല രണ്ട് കറണ്ട് വണ്ടികള്‍
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് സുസുക്കിയും. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോഡല്‍ അടുത്ത വര്‍ഷം തന്നെയെത്തും. സുസുക്കിയുടെ ജനപ്രിയ മോഡലായ ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പാകും ഇത്. പുതിയ അക്സസ് ഈ മാസം നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹോണ്ട ആക്ടിവ ഇലക്ട്രികിന് കടുത്ത എതിരാളിയാകുമെന്നാണ് വാഹന ലോകം കരുതുന്നത്.
കുറച്ച് കാലമായി സുസുക്കി ബര്‍ഗ്മാന്റെ ഇലക്ട്രിക് പതിപ്പ് കമ്പനി ഇന്ത്യയില്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും ആദ്യം അക്‌സസ് തന്നെയാകും നിരത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇലക്ട്രിക് ബര്‍ഗ്മാനുമുണ്ടാകും. രണ്ട് മോഡലുകളും ഒരേ പ്ലാറ്റ്‌ഫോമും സാങ്കേതിക വിദ്യയും ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക. വാഹനത്തിന്റെ ലോഞ്ച് തീയതി സംബന്ധിച്ച കാര്യങ്ങളൊന്നും സുസുക്കി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷത്തെ ഉത്സവ കാലത്തിന് മുമ്പ് തന്നെ ഇവ നിരത്തിലെത്തുമെന്നാണ് കരുതുന്നത്.
എന്തൊക്കെ പ്രതീക്ഷിക്കാം
ഇന്ത്യന്‍ നിരത്തുകളില്‍ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് ബൈക്കുകള്‍ ഇറക്കിയിരുന്നെങ്കിലും ജാപ്പനീസ് കമ്പനികളായ ഹോണ്ടക്കും സുസുക്കിക്കും ഇക്കാര്യത്തില്‍ യാതൊരു ധൃതിയുമുണ്ടായിരുന്നില്ല. ഓല, ഏതര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും ബജാജ്, ടി.വി.എസ്, ഹീറോ തുടങ്ങിയ കമ്പനികളും സാക്ഷാല്‍ റോയല്‍ എന്‍ഫീല്‍ഡ് പോലും ഇലക്ട്രിക് പതിപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജപ്പാനിലെ പ്ലാന്റില്‍ ഡിസൈന്‍ ചെയ്ത് ഇന്ത്യയില്‍ നിര്‍മിക്കുന്ന വിധത്തിലായിരിക്കും സുസുക്കിയുടെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള പ്രവേശനം. നിലവിലുള്ള 125 സിസിക്ക് സമാനമായ കരുത്തുള്ള മോട്ടോര്‍ തന്നെയാകും ഇ-വേര്‍ഷനും നല്‍കുക. ഏകദേശം 1.25 ലക്ഷം രൂപയാണ് അക്‌സസിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഒന്നിലധികം ബാറ്ററി ഓപ്ഷനുകളും കമ്പനി നല്‍കും.
Next Story
Videos