സ്വിഫ്റ്റ് ഇനി കൂടുതല്‍ സ്റ്റൈലിഷ്; ടോക്കിയോ മോട്ടോര്‍ ഷോയില്‍ നാലാം തലമുറ പതിപ്പുമായി സുസുക്കി

ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറെ ജനപ്രിയമായ കാറുകളിലൊന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഈ സ്വിഫ്റ്റിന്റെ നാലാം തലമുറ വാഹന മോഡല്‍ ജപ്പാനില്‍ പുറത്തിറക്കി. ടോക്കിയോ മോട്ടോര്‍ ഷോയിലാണ് മാതൃകമ്പനിയിയ സുസുക്കി നാലാം തലമുറ കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇന്ത്യയില്‍ പുതിയ സ്വിഫ്റ്റ് അടുത്ത വര്‍ഷമെത്തിയേക്കും. പുതിയ സ്വിഫ്റ്റിന്റെ കണ്‍സെപ്റ്റാണ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചത്.

എത്തുന്നത് പുത്തന്‍ ലുക്കില്‍

പഴയ സ്വിഫ്റ്റിലേത് പോലെ തന്നെ നാലാം തലമുറ സ്വിഫ്റ്റിലും ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈനാണുള്ളത്. നിരവധി പുത്തന്‍ ഫീച്ചറുകളും ഇതിലുണ്ട്. എല്‍ ആകൃതിയിലുള്ള എല്‍.ഇ.ഡി ഹെഡ്ലാമ്പുകളും റീസ്‌റ്റൈല്‍ ചെയ്ത പുതിയ ഡിസൈന്‍ ഗ്രില്ലും ആകര്‍ഷണങ്ങളാണ്. ഇതില്‍ സുസുക്കി ലോഗോ ഗ്രില്ലിനും ബോണറ്റിനും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. നാലാം തലമുറ സ്വിഫ്റ്റിന്റെ എന്‍ജിനെ കുറച്ചുള്ള വിശദാംശങ്ങള്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.

Image courtesy: Suzuki japan

വാഹനത്തിന്റെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഫീച്ചറുകളാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സംവിധാനം. ടോക്കിയോയില്‍ പ്രദര്‍ശിപ്പിച്ച പുത്തന്‍ നാലാം തലമുറ സ്വിഫ്റ്റിന് ഈ സംവിധാനമുണ്ട്. അതേസമയം ഇന്ത്യയില്‍ ഈ ഫീച്ചര്‍ ലഭിക്കുമോ എന്ന് വ്യക്തമല്ല. നിലവില്‍ മാരുതി സുസുക്കിയുടെ ഇന്ത്യന്‍ മോഡലുകളിലൊന്നും ഈ സംവിധാനമില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it