Begin typing your search above and press return to search.
ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം, ഇന്ത്യയില്‍ ഇവി നിര്‍മാണത്തിനൊരുങ്ങി സുസുകി മോട്ടോര്‍
ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി സുസുകി മോട്ടോര്‍. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിര്‍മിക്കുന്നതിനായി 1.26 ബില്യണ്‍ ഡോള (150 ബില്യണ്‍ യെന്‍) റിന്റെ നിക്ഷേപത്തിനാണ് ജപ്പാനിലെ സുസുക്കി മോട്ടോര്‍ ഒരുങ്ങുന്നത്. ജപ്പാന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2025ല്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ ഒരു പുതിയ ഇലക്ട്രിക് വാഹന ഉല്‍പ്പാദന ലൈന്‍ നിര്‍മിക്കുന്നതിന് സുസുകി തീരുമാനിച്ചതായി ജപ്പാന്‍ മാധ്യമമായ നിക്കിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വാര്‍ത്ത സ്ഥിരീകരിക്കാന്‍ സുസുകി മോട്ടോര്‍ വക്താവ് വിസമ്മതിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍, സുസുകി ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ തോഷിബ, ഗുജറാത്തിലെ ഡെസ്‌നോ എന്നിവയുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭ ബാറ്ററി ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പ്ലാന്റില്‍ നിര്‍മിക്കുന്ന ബാറ്ററികള്‍ ഹൈബ്രിഡ് കാറുകളിലാണ് ഉപയോഗിക്കുന്നത്. പുതിയ ഇവി ബാറ്ററി പ്ലാന്റ് കൂടി വരുന്നതോടെ, ഇന്ത്യയുടെ ഇവി വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ.

Next Story
Videos