നെക്‌സോണ്‍ ഇവിയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ടാറ്റ: പുതുക്കിയ വില അറിയാം

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ഏറെ ജനപ്രിയമായ ടാറ്റ നെക്‌സണ്‍ ഇവിയുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഈ വര്‍ഷം എട്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നെക്‌സോണ്‍ ഇവിയുടെ വില വര്‍ധിപ്പിക്കുന്നത്. നെക്‌സോണ്‍ ഇവിയുടെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് വേരിയന്റുകള്‍ക്കാണ് വില വര്‍ധന ബാധകം. XM, XZ+, XZ+ ലക്‌സ്, XZ+ ഡാര്‍ക്ക്, XZ+ലക്‌സ് ഡാര്‍ക്ക് എന്നീ വേരിയന്റുകളില്‍ XZ+, XZ+ ലക്‌സ് എന്നിവയുടെ വിലയാണ് കമ്പനി വര്‍ധിപ്പിച്ചത്. 9,000 രൂപയുടെ വില വര്‍ധനവാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

നിലവില്‍ XZ+ വേരിയന്റിന് 15.65 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. XZ+ ലക്‌സ് പതിപ്പ് 16.65 ലക്ഷം രൂപയ്ക്കും (എക്‌സ് ഷോറൂം വില) സ്വന്തമാക്കാവുന്നതാണ്. അടുത്തിടെ പുറത്തിറക്കിയ നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന് 34,000 രൂപയാണ് അധികമായി വരുന്നത്. 15.99 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. അതേസമയം 29,500 രൂപ മുതല്‍ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലും ടാറ്റ നെക്‌സോണ്‍ ഇവി സ്വന്തമാക്കാവുന്നതാണ്.


Related Articles

Next Story

Videos

Share it