കൊമേഷ്യല്‍ വാഹനങ്ങളുടെ വിലവര്‍ധിപ്പിച്ച് ടാറ്റ, ഏപ്രില്‍ ഒന്നുമുതല്‍ ബാധകം

കൊമേഷ്യല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. മോഡലിനും വേരിയന്റിനുമനുസരിച്ച് 2-2.5 ശതമാനം വരെ വില വര്‍ധനവാണ് ടാറ്റ മോട്ടോഴ്‌സ് (Tata Motors) പ്രഖ്യാപിച്ചത്. വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. സ്റ്റീല്‍, അലുമിനിയം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനവാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കാരണം. ഇവയ്ക്ക് പുറമെ മറ്റ് അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും വാണിജ്യ വാഹനങ്ങളുടെ ഈ വില വര്‍ധനവിന് പ്രേരിപ്പിച്ചതായി ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

ഇന്‍പുട്ട് ചെലവിലെ വര്‍ധനയുടെ ആഘാതം ഭാഗികമായി നികത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ മുഴുവന്‍ മോഡല്‍ ശ്രേണിയുടെയും വില 3 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it