ഒക്ടോബര്‍ മുതല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ ടാറ്റ മോട്ടോഴ്സ്

വാണിജ്യ (commercial) വാഹനങ്ങളുടെ വില ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്നവിധം 3% ഉയര്‍ത്താന്‍ ടാറ്റ മോട്ടോഴ്സ്. ഉല്‍പാദന ചെലവിന്റെ ആഘാതം നികത്തുന്നതിനായാണ് ഈ വില വര്‍ധനയെന്ന് കമ്പനി പറയുന്നു. വാഹനങ്ങള്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ജനുവരിയില്‍ 1.2 ശതമാനവും മാര്‍ച്ചില്‍ 5 ശതമാനവും വില ഉയര്‍ത്തിയിരുന്നു. ഉയര്‍ന്ന ഉല്‍പാദന ചെലവ് നികത്തുന്നതിനായി തന്നെ കമ്പനി ഈ വര്‍ഷം നാല് തവണ പാസഞ്ചര്‍ വാഹനങ്ങളുടെ വിലയും വര്‍ധിപ്പിച്ചിരുന്നു.

ഫിച്ച് പ്രവചിച്ചിരുന്നു

ഏറ്റവും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത് 2023 ഏപ്രില്‍ മുതല്‍ വാണിജ്യ വാഹനങ്ങളുടെ വിലയില്‍ ഏകദേശം 5% വര്‍ധനയ്ക്ക് കാരണമാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് അടുത്തിടെ പറഞ്ഞിരുന്നു. മാത്രമല്ല ചെലവ് വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയുടെ വാണിജ്യ വാഹന വില്‍പ്പന കുറയുമെന്നും ഫിച്ച് പറഞ്ഞിരുന്നു.

വൈദ്യുത വാഹന വിപണി ശക്തിപ്പെടുത്തും

അതിവേഗം വളരുന്ന വൈദ്യുത വാഹന വിപണിയില്‍ കമ്പനിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വൈദ്യുത വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോഴ്സ്. 2027 ഓടെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളുടെ വികസനത്തിനായി ഏകദേശം 17,000 കോടി രൂപ കമ്പനി നിക്ഷേപിച്ചേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it