ഇന്നോവയേക്കാള്‍ വിലക്കുറവ്, ഫാമിലി ട്രിപ്പടിക്കാന്‍ ഒരു 9 സീറ്റര്‍! വിംഗര്‍ പ്ലസിനെ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

സൗകര്യപ്രദമായി യാത്ര ചെയ്യാനാവുന്ന വിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും കോര്‍ത്തിണക്കിയാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്.
White Tata Winger van with modern design and blue graphic pattern, front and side view on grey background.
https://www.tatamotors.com/
Published on

പ്രീമിയം യാത്രാ ശ്രേണിയില്‍ പുതിയ 9 സീറ്റര്‍ വിംഗര്‍ പ്ലസ് നിരത്തിലിറക്കി ടാറ്റ മോട്ടോഴ്‌സ്. രാജ്യത്ത് വളരുന്ന ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. 20.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

സുരക്ഷയില്‍ നോ കോംപ്രമൈസ്

സൗകര്യപ്രദമായി യാത്ര ചെയ്യാനാവുന്ന വിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും കോര്‍ത്തിണക്കിയാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്. പിന്നിലേക്ക് ചരിക്കാവുന്ന ക്യാപ്ടന്‍ സീറ്റുകളാണ് വാഹനത്തിലുള്ളത്. ഓരോ സീറ്റിലും യു.എസ്.ബി ചാര്‍ജിംഗ് പോയിന്റുകളും എ.സി വെന്റുകളും അഡ്ജസ്റ്റബിള്‍ ആം റെസ്റ്റും ആവശ്യമായ ലെഗ് സ്‌പേസും നല്‍കി. വാഹനം തത്സമയം ട്രാക്ക് ചെയ്യാന്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളീറ്റ് എഡ്ജ് സൗകര്യവുമുണ്ട്. വൈഡ് ബോഡിയും ലഗേജ് കംപാര്‍ട്ട്‌മെന്റും ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപകാരപ്പെടുമെന്നാണ് ടാറ്റ പറയുന്നത്. മോണോകോക്ക് ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം മികച്ച സുരക്ഷയും ഉറപ്പാക്കും. കാര്‍ പോലെ ഡ്രൈവ് ചെയ്യാമെന്നതിനാല്‍ യാത്രക്കാര്‍ക്കൊപ്പം ഡ്രൈവര്‍ക്കും ആയാസകരമായ യാത്രാനുഭവം ഉറപ്പാണെന്നും ടാറ്റ പറയുന്നു.

എഞ്ചിന്‍

മികച്ച ഇന്ധനക്ഷമതയുള്ള 2.2ലിറ്റര്‍ ഡികോര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 100 ബി.എച്ച്.പി വരെ കരുത്തും 200 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് സാധിക്കും. നിലവില്‍ 9-55 സീറ്റുകള്‍ വരെയുള്ള വിവിധ തരത്തിലുള്ള വാണിജ്യ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്നത്. രാജ്യത്താകെ 4,500ലധികം വില്‍പ്പന, സര്‍വീസ് കേന്ദ്രങ്ങളുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

ഓഹരി വില ഇടിവില്‍ തന്നെ

അതേസമയം, വിവിധ കമ്പനികളായി വിഭജിക്കാനുള്ള തീരുമാനത്തോട് അടുക്കുന്ന ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികള്‍ ഇന്നും നഷ്ടത്തിലായി. ടാറ്റ മോട്ടോഴ്‌സ് കൊമേഷ്യല്‍ വെഹിക്കിള്‍ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ എന്നീ രണ്ട് കമ്പനികളായി വിഭജിക്കാന്‍ 2024ലാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. വാണിജ്യ വാഹന ബിസിനസും അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളും ആദ്യ കമ്പനിയുടെ കീഴിലാകും. ഇലക്ട്രിക് വാഹന വിഭാഗം, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തുടങ്ങിയവയാണ് രണ്ടാമത്തെ കമ്പനിയിലുണ്ടാവുക.

Tata Motors has unveiled the Winger Plus, redefining premium passenger mobility with enhanced comfort, safety features, and modern design.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com