Begin typing your search above and press return to search.
5.49 ലക്ഷത്തിന് ടാറ്റയുടെ പഞ്ച് സ്വന്തമാക്കാം, അടുത്ത വര്‍ഷം വില ഉയരും
ഏറെക്കാത്തിരുന്ന മിനി എസ് യുവി പഞ്ചിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. നാല് വേരിയന്റുകളില്‍ എത്തുന്ന പഞ്ചിന് 5.49 ലക്ഷം മുതല്‍ 9.09 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിലയില്‍ മൂന്ന് മാസം മാത്രമെ പഞ്ച് വാങ്ങാന്‍ സാധിക്കു. 2022 മുതല്‍ മോഡലിന്റെ വില ഉയര്‍ത്തുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.
ടാറ്റ ആള്‍ട്രോസിന് സമാനമായി ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വേജില്‍ അല്‍ഫാ ആര്‍ക്ക് അടിസ്ഥാനമായി ആണ് പഞ്ച് എത്തുന്നത്. ടാറ്റയുടെ തന്നെ നെക്‌സോണ്‍, ഹാരിയര്‍ എന്നിവയ്ക്ക് സമാനമായ രൂപഭംഗി തന്നെയാണ് പഞ്ചിനും. പ്യുവര്‍ അഡ്വഞ്ചര്‍, അക്കംപ്ലീഷ്ഡ്, ക്രിയേറ്റീവ് എന്നിവയാണ് പഞ്ചിന്റെ നാല് വേരിയന്റുകള്‍.
പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരിക്കും പഞ്ച് ഉപഭോക്താക്കളിലെത്തുന്നത്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 86 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കും. അതേസമയം, ഈ മോഡലിന്റെ ഇലക്ട്രിക് വകഭേദവും ടാറ്റ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടിയ ടാറ്റാ പഞ്ച് മാരുതിയുടെ ഇഗ്നിസ്, മഹീന്ദ്ര കെയുവി 100, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗന്‍ തുടങ്ങിയവയോടാകും വിപണിയില്‍ മത്സരിക്കുക.
Next Story