Begin typing your search above and press return to search.
നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്, ടിയാഗോ ഉല്‍പ്പാദനം നാല് ലക്ഷം കടന്നു
ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്‌സ്. ടിയാഗോയുടെ ഉല്‍പ്പാദനം നാല് ലക്ഷം കടന്നു. ഗുജറാത്തിലെ സാനന്ദ്ശാലയില്‍ നിന്നാണ് 400,000-ാമത്തെ ടിയാഗോ യൂണിറ്റ് പുറത്തിറക്കിയത്. വാഹനം വിപണിയില്‍ അവതരിപ്പിച്ച് ആറുവര്‍ഷം കൊണ്ടാണ് ഈ നേട്ടം ടാറ്റ മോട്ടോഴ്‌സ് നേടിയത്.
ഇന്‍ഡികയുടെ പിന്‍ഗാമിയായി 2016 ലാണ് ടിയാഗോ ലോഞ്ച് ചെയ്തത്. അതിനുശേഷം, ടിയാഗോയ്ക്ക് 2020-ല്‍ ഒരു ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചു. ഫേസ്ലിഫ്റ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കി അപ്ഡേറ്റ് ചെയ്ത ടിയാഗോ എന്‍ആര്‍ജി 2021 ലാണ് ലോഞ്ച് ചെയ്തത്. മൂന്ന് മാസം മുമ്പ് ടാറ്റ മോട്ടോഴ്സ് ടിയാഗോ ഐസിഎന്‍ജിയും പുറത്തിറക്കിയിരുന്നു.
2022 മാര്‍ച്ചില്‍, ടാറ്റ മോട്ടോഴ്സ് അതിന്റെ സാനന്ദ് പ്ലാന്റ് വഴി പ്രതിവര്‍ഷം അഞ്ച് ലക്ഷം കാറുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ വാഹന നിര്‍മാതാക്കള്‍ക്ക് അതിന്റെ ഒന്നിലധികം പ്ലാന്റുകളിലായി 4,80,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ടാറ്റ മോട്ടോഴ്സ് അടുത്തിടെ കര്‍വ് മിഡ്സൈസ് ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റ് അനാച്ഛാദനം ചെയ്തിരുന്നു. ഉടന്‍ തന്നെ നെക്‌സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് പുറത്തിറക്കിക്കാനും നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നുണ്ട്.
Next Story