Begin typing your search above and press return to search.
സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാര്‍ അവതരിപ്പിക്കും, ടെസ്‌ലയുടെ വമ്പന്‍ പദ്ധതിയിതാ
കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ആഗോള ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല. 2023 ഓടെ സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാര്‍ അവതരിപ്പിക്കാനാണ് ടെസ്‌ല ഒരുങ്ങുന്നത്. 'ഇലക്ട്രെക്ക്.കൊ' ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 2023ന് മുമ്പ് സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാര്‍ നിര്‍മിക്കാന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ടെസ്‌ല ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 25,000 ഡോളര്‍ വിലയിലായിരിക്കും അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ ഈ മോഡലിന് നിശ്ചയിച്ചിരിക്കുന്നത്.
ടെസ്ലയുടെ പുതിയ ബാറ്ററി സെല്ലിലൂടെയും ബാറ്ററി നിര്‍മാണ ഗവേഷണങ്ങളിലൂടെയും പുതിയ വിലനിലവാരം കൈവരിക്കാനാകുമെന്ന് മസ്‌ക് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് ബാറ്ററി ചെലവ് 50 ശതമാനത്തിലധികം കുറയ്ക്കും. 25,000 ഡോളര്‍ വിലയുള്ള ടെസ്‌ല ഇലക്ട്രിക് കാര്‍ ഒരു പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലെ ഷാങ്ഹായില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുകയും ആഗോളതലത്തില്‍ കയറ്റുമതി ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്.
അതേസമയം, ടെസ്ല ഇപ്പോള്‍ യുഎസിലെ ഉപഭോക്താക്കള്‍ക്ക് ബാറ്ററി നേരിട്ട് വില്‍ക്കുന്നതിന് പദ്ധതിയിടുന്നുണ്ട്. കൂടാതെ, ഹോം എനര്‍ജി സ്റ്റോറേജില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഓസ്‌ട്രേലിയയിലും യുകെയിലും ഒരു റീട്ടെയില്‍ ഇലക്ട്രിക് പ്ലാനും തുടങ്ങാനുള്ള ഒരുക്കത്തിലാണ് ടെസ്ല.
Next Story