

അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല യുടെ 4 മോഡലുകൾക്കാണ് ഇന്ത്യയിൽ അനുമതി ലഭിച്ചത്.പെട്രോൾ ഡീസൽ കാറുകൾക്ക് ബദലായി ഇലക്ട്രിക് കാറിൽ വിപ്ലവം തീർത്തവരാണ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെസ്‌ല.ഇന്ത്യയിലെ നിരത്തുകൾക്ക് അനുയോജ്യമായ മാർഗ നിർദ്ദേശങ്ങൾ ഈ വാഹനങ്ങൾ പാലിക്കുന്നുണ്ടന്ന് പരിശോധനയിൽ വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയത്.മലിനീകരണം, റോഡ് സുരക്ഷയും പരിശോധനക്ക് വിധേയമാക്കിയിരുന്നു.
ടെസ്‌ല 3 മോഡൽ 3(60 ലക്ഷം), ടെസ്‌ല മോഡൽ S (1.50കോടി) ,ടെസ്‌ല മോഡൽ X(2കോടി) ,ടെസ്‌ല മോഡൽ Y(50ലക്ഷം)തുടങ്ങിയ മോഡലുകളാണ് ഇന്ത്യൻ വിപണിയിലേക്ക് വരാൻ പോകുന്നു എന്നതാണ് സൂചന.
ടെസ്‌ല യുടെ ഓട്ടോമൊബൈലുകൾ ചെലവേറിയതാണ്. ഇന്ത്യയുടെ ഉയർന്ന നികുതി വ്യവസ്ഥയും ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായതും തടസങ്ങളാണന്ന് കഴിഞ്ഞ മാസം ടെസ്‌ല സി ഇ ഒ എലോൺ മസ്ക് കഴിഞ്ഞ മാസം ട്വിറ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ടെസ്‌ല യുടെ കാർ എത്തുന്നത്.
കാർ നിർമാണത്തിനും ഡിസൈനും പുറമെ വൈദ്യത കാറുകളുടെ സ്പെയർ പാർട്സിന്റെയും ബാറ്ററിയുടെയും നിർമ്മാണവും കമ്പനിക്കുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine