Begin typing your search above and press return to search.
മസ്‌കിന് വീണ്ടും തലവേദന; മൂന്ന് ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ടെസ്ല
വാഹന അപകടസാധ്യത വരുന്ന സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന ഏകദേശം 3,63,000 വൈദ്യുത വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി ടെസ്ല (Tesla) അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ടെസ്ല പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കും.
2016-നും 2023-നും ഇടയില്‍ പുറത്തിറക്കിയ മോഡല്‍ എസ്, മോഡല്‍ എക്സ്, മോഡല്‍ 3, മോഡല്‍ വൈ ടെസ്ല വാഹനങ്ങളുടെ ഒരു ശ്രേണിയെയാണ് തിരിച്ചുവിളിക്കുന്നത്. ടെസ്ലയുടെ ഈ വാഹനങ്ങള്‍ പ്രാദേശിക ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാന്‍ സാധ്യതയുണ്ടെന്നും വാഹനാപകട സാധ്യത വര്‍ധപ്പിക്കുമെന്നും നാഷണല്‍ ഹൈവേ ട്രാഫിക് സുരക്ഷിതത്വ സമിതി പറഞ്ഞു.
Next Story
Videos