വില പത്ത് ലക്ഷത്തില്‍ താഴെ, എന്നാല്‍ ഈ കാറുകള്‍ക്ക് സണ്‍റൂഫുകളുമുണ്ട്

യാത്ര ചെയ്യുമ്പോള്‍ സണ്‍റൂഫിലൂടെ കാറ്റ് കൊള്ളണമെന്ന് ആഗ്രഹിക്കാത്ത ആരാണുള്ളത്, അല്ലേ... അതിന് ഒരുപാട് വില വരുന്ന കാറുകള്‍ വേണ്ടെ എന്ന് ചിന്തിക്കേണ്ട. കാരണം 10 ലക്ഷത്തില്‍ താഴെ വരുന്ന സണ്‍റൂഫുള്ള കാറുകളും നമുക്കിടയിലുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം.

ടാറ്റാ നെക്‌സോണ്‍
വാഹനപ്രേമികള്‍ക്കിടയില്‍ ടാറ്റാ നെക്‌സോണുണ്ടാക്കിയ സ്വാധീനം അത്ര ചെറുതൊന്നുമല്ല. ലുക്കിലും പവറിലും കരുത്ത് കാട്ടിയാണ് ടാറ്റാ നെക്‌സോണ്‍ പുറത്തിറക്കിയതും.
ആദ്യം എക്‌സ് ഇസെഡ് പതിപ്പിലാണ് സണ്‍റൂഫ് ഒരുക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ എക്‌സ് എമ്മിലും സണ്‍റൂഫ് സജ്ജീകരിച്ചിരിക്കുകയാണ് ടാറ്റാ നെക്‌സോണ്‍. 8.51 ലക്ഷം രൂപയാണ് സണ്‍റൂഫ് ലഭ്യമാകുന്ന നെക്സണ്‍ എക്സ്എം പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.
മഹീന്ദ്ര എക്‌സ്‌യുവി 300
ഈയടുത്താണ് സണ്‍റൂഫ് വാഗ്ദാനം ചെയ്ത് മഹീന്ദ്രയുടെ എക്‌സ്‌യുവി 300 പെട്രോള്‍ എഎംടി പതിപ്പ് കമ്പനി പുറത്തിറക്കിയത്. ഇപ്പോള്‍ മഹീന്ദ്ര എക്‌സ്‌യുവി 300 ഡബ്ല്യു 6 പതിപ്പിലും സണ്‍റൂഫ് ലഭ്യമാകുന്നു. 9.4 ലക്ഷമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്
ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവിയായ ഇക്കോസ്‌പോര്‍ട് ഈ വര്‍ഷം ആദ്യത്തിലാണ് സണ്‍റൂഫുമായി രംഗത്തെത്തിയത്. പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലും സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന ഇക്കോസ്‌പോര്‍ട് ലഭ്യമാണ്. 9.79 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.
ഹ്യുണ്ടായ് വെന്യു
ഏറെ പ്രതീക്ഷയോടെയാണ് പുറത്തിറക്കിയതെങ്കിലും വിപണിയില്‍ അത്ര നേട്ടം കൈവരിക്കാന്‍ ഹ്യുണ്ടായ് കോംപാക്ട് എസ്‌യുവിയായ വെന്യുവിന് സാധിച്ചിട്ടില്ല. എന്നാല്‍ വെന്യു എസ്എക്‌സ് വേര്‍ഷന്‍ മുതല്‍ ഡീസലിലും പെട്രോളിലും കമ്പനി ഇലക്ട്രിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. പത്ത് ലക്ഷത്തില്‍നിന്ന് അല്‍പ്പം താഴെയായി 9.97 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.
കിയ സോണറ്റ്
വരവോടെ തന്നെ ഏറെ ജനപ്രിയമായി മാറിയ വാഹനമാണ് കിയ സോണറ്റ്. എച്ച്ടിഎക്‌സ് പതിപ്പ് മുതലാണ് കിയ സോണറ്റ് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നത്. 9.99 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.
ഹ്യുണ്ടായ് ഐ20
കഴിഞ്ഞവര്‍ഷം മാറ്റങ്ങളോടെയെത്തിയ ഹ്യുണ്ടായ് ഐ20യുടെ ഏറ്റവും വലിയ സവിശേഷത സണ്‍റൂഫ് തന്നെയാണ്. 8.70 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായ് ഐ20യുടെ എക്‌സ് ഷോറൂം വില.
ഹോണ്ട് ജാസ്
ഇസഡ് എക്‌സ് വാരിയന്റില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഹോണ്ട് ജാസ് ഫെയ്സ്ലിഫ്റ്റ് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നത്. 8.79 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.


Related Articles

Next Story

Videos

Share it