Begin typing your search above and press return to search.
ഫോക്‌സ്വാഗണ്‍ ടൈഗണ്‍ സെപ്റ്റംബര്‍ 23ന് അരങ്ങിലെത്തും
ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന ഫോക്‌സ്വാഗണിന്റെ മിഡ് സൈസ് എസ്യുവിയായ ടൈഗണ്‍ സെപ്റ്റംബര്‍ 23 ന് അവതരിപ്പിക്കും. വാഹനത്തിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയും കമ്പനിയുടെ വെബ്സൈറ്റ് വഴിയും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഈ മാസം ആദ്യത്തില്‍ തന്നെ ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ ടൈഗണിന്റെ ഉല്‍പ്പാദനത്തിനും തുടക്കമിട്ടിരുന്നു. MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫോക്സ്വാഗണിന്റെ പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്.
കഴിഞ്ഞ മാസം അവതരിപ്പിച്ച ടൈഗണിന്റെ സഹോദര മോഡലായ സ്‌കോഡ കുഷാഖിലും ഇതേ പ്ലാറ്റ്ഫോമായിരുന്നു ഉപയോഗിച്ചത്. ഡോറുകള്‍, റൂഫ്, ഗ്ലാസ്ഹൗസ് തുടങ്ങിയ ബോഡി പാര്‍ട്ടുകള്‍ രണ്ട് എസ്യുവികളിലും സമാനമാണ്. എങ്കിലും ടൈഗണിന്റെ അതിന്റേതായ സവിശേഷതയുണ്ട്.
ഫീച്ചേഴ്സിന്റെ കാര്യത്തില്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മൈ ഫോക്‌സ്വാഗണ്‍ കണക്റ്റ് ആപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് എന്നിവയും 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് ടൈഗണിലുണ്ടാവുക. കുശാക്കിനെ മറികടക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഈ മോഡിലുള്ളത്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ESC (എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ്), ടയര്‍ പ്രഷര്‍ ഡിഫ്ലേഷന്‍ മുന്നറിയിപ്പ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയും ടൈഗണിലൊരുക്കിയിട്ടുണ്ട്. 10.50 മുതല്‍ 18 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം) ടൈഗണിന്റെ പ്രതീക്ഷിക്കുന്ന വില.
Next Story