ഫോക്‌സ്‌വാഗണിന്റെ ഈ മോഡലുകളുടെ കാത്തിരിപ്പ് നീളും, കാരണമിതാണ്

ജനപ്രിയ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മോഡലുകളായ പോളോയ്ക്കും വെന്റോയ്ക്കുമുള്ള കാത്തിരിപ്പ് കാലവധി നീളും. നിലവില്‍ അഞ്ച് മാസം വരെയാണ് വിവിധ മോഡലുകളുടെ കാത്തിരിപ്പ് കാലാവധി. മോഡലുകള്‍ക്കായുള്ള ഡിമാന്‍ഡ് വര്‍ധിച്ചതാണ് കാത്തിരിപ്പ് കാലാവധി ഉയരാന്‍ കാരണം. അതേസമയം പോളോയുടെയും വെന്റോയുടെയും തിരഞ്ഞെടുത്ത വേരിയന്റുകളുടെ ബുക്കിംഗും ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

ഫോക്സ്വാഗണ്‍ പോളോ ട്രെന്‍ഡ്ലൈന്‍ എംപിഐ, കംഫോര്‍ട്ട്‌ലൈന്‍ ടിഎസ്‌ഐ എംടി, ഹൈലൈന്‍ പ്ലസ് ടിഎസ്‌ഐ എംടി, ഹൈലൈന്‍ പ്ലസ് ടിഎസ്‌ഐ എടി, ജിടി ടിഎസ്‌ഐ എടി എന്നീ വേരിയന്റുകള്‍ക്കെല്ലാം അഞ്ച് മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. വെന്റോയുടെ ഹൈലൈന്‍ ടിഎസ്‌ഐഎംടി വേരിയന്റിനും അഞ്ച് മാസമാണ് കാത്തിരിപ്പ് കാലാവധി. ഇത് അഞ്ച് മാസത്തേക്കാള്‍ ഉയര്‍ന്നേക്കും.
പോളോ കംഫര്‍ട്ട്ലൈന്‍ എംപിഐ, കംഫോര്‍ട്ട്ലൈന്‍ ടിഎസ്ഐ എടി, വെന്റോ കംഫോര്‍ട്ട്ലൈന്‍ ടിഎസ്ഐ എംടി, ഹൈലൈന്‍ പ്ലസ് ടിഎസ്ഐ എംടി എന്നീ വേരിയന്റുകളുടെ ബുക്കിംഗാണ് ഫോക്‌സ്‌വാഗണ്‍ നിര്‍ത്തിവച്ചത്. ഈ മോഡലുകള്‍ക്ക് വലിയ ഓര്‍ഡറുകളുള്ളതിനാലായിരിക്കാം ഡീലര്‍മാരോട് ബുക്കിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ഡറുകള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് വേരിയന്റുകള്‍ക്കായി ഓര്‍ഡര്‍ ബുക്കിംഗുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Related Articles
Next Story
Videos
Share it