2021ല്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന സിഎന്‍ജി കാറുകള്‍ ഇവയാണ്

അടിക്കടിയുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് കാര്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതേനില തുടര്‍ന്നാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഇന്ധനച്ചെലവ് താങ്ങാനാവില്ലെന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇലക്ട്രിക്, സിന്‍എജി വാഹനങ്ങളോടാണ് ഏവര്‍ക്കും താല്‍പ്പര്യം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ തുക വേണ്ടിവരുമെന്നതിനാല്‍ സിഎന്‍ജി കാറുകള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നരുടെ എണ്ണവും കുറവല്ല. ഇത് മനസിലാക്കി, കൂടുതല്‍ സിഎന്‍ജി കാറുകള്‍ നിര്‍മാതാക്കളും പുറത്തിറക്കുന്നുണ്ട്. 2021 ല്‍ വരാനിരിക്കുന്ന സിഎന്‍ജി കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മാരുതി സുസുകി ഡിസയര്‍ സിഎന്‍ജി
രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി ഡിസയറിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ്. മാരുതിക്ക് സിഎന്‍ജി കാറുകളുടെ വിശാലമായ ശ്രേണികളുണ്ടെങ്കിലും ബിഎസ് 6 മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതിനുശേഷമാണ് ഡിസയറിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കുന്നത്. നിലവിലെ ഡിസയറിലെ 90 എച്ച്പി പവര്‍, 113 എന്‍എം ടോര്‍ക്ക് ഔട്ട്പുട്ടുകള്‍ കുറയുമെന്ന് പ്രതീക്ഷിക്കുമെങ്കിലും സ്റ്റാന്‍ഡേര്‍ഡ് മോഡലിലുള്ള അതേ 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് ഡിസയര്‍ സിഎന്‍ജി വഹിക്കുക. മാരുതി സുസുകി ഡിസയര്‍ പെട്രോളിന് മാനുവല്‍ ഗിയര്‍ബോക്സില്‍ 23.26 കിലോമീറ്റര്‍, എഎംടി ഗിയര്‍ബോക്സില്‍ 24.12 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.
മാരുതി സുസുകി സ്വിഫ്റ്റ് സിഎന്‍ജി
ഡിസയറിന് സമാനമായി മാരുതി സുസുകി സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പും പുറത്തിറക്കാനുള്ള നീക്കത്തിലാണ്. നിലവില്‍ പെട്രോള്‍ മോഡലാണെങ്കിലും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിലൊന്നാണ് സ്വിഫ്റ്റ്. പുതിയ സിഎന്‍ജി വേരിയന്റുകളുപയോഗിച്ച് ശ്രേണി വികസിപ്പിച്ചുകൊണ്ട് മാരുതി ആ ജനപ്രീതി മുതലെടുക്കാനാണ് ലക്ഷ്യമിടുന്നത്. മാനുവല്‍ ഗിയര്‍ബോക്സില്‍ 23.2 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ 23.76 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് സ്വിഫ്റ്റിനുള്ളത്.
ടാറ്റ ടിയാഗോ സിഎന്‍ജി
മാരുതിയുടെയും ഹ്യുണ്ടായിയുടെയും സിഎന്‍ജി പരീക്ഷണം വിജയിച്ചതിന് പിന്നാലെ ടാറ്റാ മോട്ടോഴ്‌സും ഈ രംഗത്ത് ശ്രദ്ധചെലുത്തിയിരുന്നു. വരും മാസങ്ങളില്‍ തന്നെ ടിയാഗോയുടെ സിഎന്‍ജി പതിപ്പും കമ്പനി പുറത്തിറക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ടിയാഗോ നിലവില്‍ 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനിലാണ് വിപണിയിലെത്തുന്നത്. ഇത് 86 എച്ച്പി, 113 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നു. സിഎന്‍ജി വേരിയന്റുകള്‍ കൂടി പുറത്തിറങ്ങുന്നതോടെ ടിയാഗോയ്ക്ക് വിപണിയില്‍ വിശാലമായ ആകര്‍ഷണം ലഭിക്കും.
ടാറ്റ ടിഗര്‍ സിഎന്‍ജി
ടിയാഗോയുടെ സെഡാന്‍ ഡെറിവേറ്റീവായ ടിഗറിന്റെയും സിഎന്‍ജി പുറത്തിറക്കാന്‍ ടാറ്റ ലക്ഷ്യമിടുന്നുണ്ട്. ടിയാഗോയുടെ 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് ടിഗറിനുമുള്ളത്. എഞ്ചിന്‍ ഔട്ട്പുട്ടിന്റെ കാര്യത്തിലും ടൈഗോര്‍ സിഎന്‍ജി ടിയാഗോ സിഎന്‍ജിയുമായി സാമ്യമുള്ളതായിരിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it