Begin typing your search above and press return to search.
എസ് യു വി വിഭാഗത്തില്‍ വരാനിരിക്കുന്നത് ഈ വമ്പന്മാര്‍
രാജ്യത്ത് വ്യാപകമായ കോവിഡ് രണ്ടാം തരംഗം വാഹന വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെങ്കിലും വരും മാസങ്ങളില്‍ വരാനിരിക്കുന്നത് വമ്പന്മാര്‍. കോവിഡ് രണ്ടാം തരംഗത്തില്‍ വൈകിപ്പോയവയും നേരത്തെ ആസൂത്രണം ചെയ്തിരുന്നതുമടക്കം എസ് യു വി വിഭാഗത്തില്‍ വിവിധ കാര്‍ നിര്‍മാതാക്കളുടെ ലോഞ്ചിംഗുകളാണ് അടുത്തമാസങ്ങളില്‍ വരാനിരിക്കുന്നത്. വിപണിയില്‍ എത്താനിരിക്കുന്ന അഞ്ച് എസ് യു വികള്‍ ഏതൊക്കെയാണെന്ന് നോക്കാം
2021 സ്‌കോഡ ഒക്ടാവിയ
സ്‌കോഡ 2021 ഒക്ടാവിയ ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. നേരത്തെ ഏപ്രില്‍ അവസാനത്തോടെ സെഡാന്‍ വിഭാഗത്തിലെ ഈ വാഹനം പുറത്തിറക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണചേര്‍ന്ന 190 എച്ച്പി, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് 2021 സ്‌കോഡ ഒക്ടാവിയയ്ക്കുള്ളത്.
ഹ്യുണ്ടായ് അല്‍കസര്‍
നേരത്തെ ഏപ്രിലില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന ഹ്യുണ്ടായിയുടെ ഏഴ് സീറ്റ് വാഹനമായ അല്‍കസര്‍ ജൂണിലാണ് അവതരിപ്പിക്കുന്നത്. ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഹ്യുണ്ടായ് അല്‍കസര്‍ 6, 7 സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളിലും ലഭ്യമാകും. ക്രെറ്റയേക്കാള്‍ 150 മില്ലിമീറ്റര്‍ നീളമുള്ള അല്‍കസര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായി മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലും പുറത്തിറങ്ങും.
സ്‌കോഡ കുഷാക്ക്
സ്‌കോഡ കുഷാക്ക് ഈ വര്‍ഷം ജൂണില്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 115 എച്ച്പി, 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍, 150 എച്ച്പി, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുമായാണ് കുഷാക്ക് നിര്‍മിച്ചിരിക്കുന്നത്.
ഓഡി ഇ-ട്രോണ്‍
ഓഡിയുടെ ഓള്‍-ഇലക്ട്രിക് ഇ-ട്രോണ്‍ എസ്യുവി ജൂണില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇതില്‍ മാറ്റമുണ്ടായേക്കാം. നേരത്തെ മെയ് മാസത്തോടെ ഓഡിയുടെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് വാഹനം പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 95 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കില്‍ വരുന്ന ഇ-ട്രോണിന് 440 കിലോമീറ്റര്‍ ദൂരപരിധിയാണ് കമ്പനി അവകാശപ്പെടുന്നത്. 5.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇ-ട്രോണിന് കഴിയും.
മഹീന്ദ്ര എക്‌സ് യു വി 700
മഹീന്ദ്രയുടെ ജനപ്രിയ എക്സ്യുവി 500 ന്റെ പിന്‍ഗാമിയായ മഹീന്ദ്ര എക്സ്യുവി 700 ഒക്ടോബറോടെ ഇന്ത്യയില്‍ വിപണിയിലെത്തും. ഇരട്ട സ്‌ക്രീന്‍ സജ്ജീകരണത്തോടെയെത്തുന്ന മഹീന്ദ്ര എക്സ്യുവി 700 ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഓരോ സ്‌ക്രീനുകളും വാഗ്ദാനം ചെയ്യുന്നു. ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റംസ് എന്നിവയും എക്‌സ് യു വി 700 ന്റെ സവിശേഷതയാണ്. ഡീസല്‍, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
Next Story
Videos