ഈ ഓട്ടോ ഭീമന്റെ സെയ്ല്‍സ് ഉയര്‍ന്നത് 101 ശതമാനം

ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിലെ മൊത്തവില്‍പ്പനയില്‍ 101 ശതമാനം വളര്‍ച്ച നേടി ടാറ്റാ മോട്ടോഴ്‌സ്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വില്‍ക്കാനായത് 2,31,248 വാഹനങ്ങളാണ്, ഇത് 2022 ന്റെ ആദ്യ പാദത്തില്‍ 1,14,784 യൂണിറ്റായിരുന്നു. ആഭ്യന്തര, അന്തര്‍ദേശീയ തലത്തിലുള്ള മൊത്തം വില്‍പ്പന Q1FY22നെ അപേക്ഷിച്ച് 101% വര്‍ധിച്ചതായി ഓട്ടോ ഭീമന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രക്കുകളും ബസുകളും ഉള്‍പ്പെടെ എംഎച്ച് ആന്‍ഡ് ഐസിവിയുടെ (MH&ICV)ആഭ്യന്തര വില്‍പ്പന 37,491 യൂണിറ്റായി ഉയര്‍ന്നു. ആദ്യപാദത്തില്‍ വില്‍പ്പന 16,977 യൂണിറ്റായിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ 2022 ജൂണിലെ ആഭ്യന്തര വില്‍പ്പനയുടെ വില്‍പ്പന കണക്കുകളും കമ്പനി വെളിപ്പെടുത്തി. ആഭ്യന്തര വാഹന വില്‍പ്പന 2022 ജൂണില്‍ 79,706 യൂണിറ്റായിരുന്നു, 2021 ജൂണില്‍ വിറ്റ 43,704 യൂണിറ്റുകളില്‍ നിന്ന് 82 ശതമാനമായാണ് ഉയര്‍ന്നത്.

വാണിജ്യ വാഹന വിഭാഗത്തില്‍ മാത്രം ടാറ്റാ മോട്ടോഴ്സ് 69 ശതമാനം വളര്‍ച്ച നേടി. ഈ വിഭാഗത്തില്‍ 2022 ജൂണില്‍ 37,265 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 22,100 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനി 14 ശതമാനം വര്‍ധനയും ഈ വിഭാഗത്തില്‍ രേഖപ്പെടുത്തി. 2,856 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 2021 ജൂണില്‍ വിറ്റ 24,110 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ജൂണില്‍ നിന്ന് 87% ഉയര്‍ന്ന് 45,197 യൂണിറ്റായതായും കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു.

Dhanam News Desk
Dhanam News Desk  
Next Story
Share it