ഈ വര്‍ഷം ആദ്യമെത്തുന്ന 10 മുതല്‍ 20 ലക്ഷം വരെയുള്ള 3 കാറുകള്‍

കാര്‍ വിപണി ഉണരുകയാണെന്നാണ് ഓട്ടോമൊബൈല്‍ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2020 ല്‍ നിരവധി പുതിയ എസ്യുവികള്‍, ഹാച്ച്ബാക്ക്, ഒരു ജനപ്രിയ സെഡാന്റെ പുതു തലമുറാ പതിപ്പ് എന്നിവയും കണ്ടു. 2020 പോലെ തന്നെ 2021 ഉം എസ് യു വികളുടെ ലോഞ്ചുകള്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. 10 ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ള ശ്രേണിയില്‍ പുതുവര്‍ഷ ലോഞ്ചുകളില്‍ ഭൂരിഭാഗവും എസ്യുവികളുടേതാണ്. 2021 ല്‍ വിപണിയിലെത്തുന്ന 10-20 ലക്ഷം ശ്രേണിയില്‍ വരുന്ന മികച്ച 3 കാറുകള്‍.


ടാറ്റ ഗ്രാവിറ്റാസ്

ടാറ്റ ഗ്രാവിറ്റാസ് 2021 ന്റെ ആദ്യ ലോഞ്ചുകളില്‍ ഒന്നായിരിക്കും, മിക്കവാറും 2021 ജനുവരിയില്‍ വിപണിയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് ഹാരിയറിന്റെ 6, 7 സീറ്റര്‍ പതിപ്പാണ്. കാര്‍ വിപണി വീണ്ടും ഉണര്‍വ് കൈവരിക്കുകയാണ്. ഹാരിയറിന്റെ 6-, 7 സീറ്റര്‍ പതിപ്പാണ് ഇത്, രണ്ടാമത്തെ വരിയില്‍ ഒരു ക്യാപ്റ്റന്‍ അല്ലെങ്കില്‍ ബെഞ്ച് സീറ്റും അധിക മൂന്നാം വരിയും നല്‍കിയിരിക്കുന്നു. ഹാരിയറിന്റെ സാധാരണ വേരിയന്റുകളെ അപേക്ഷിച്ച് ഗ്രാവിറ്റാസ് ഒരു ലക്ഷം രൂപ പ്രീമിയം ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, വരാനിരിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ഇതിന് ലഭിച്ചേക്കാം.

ലോഞ്ച് : ജനുവരി 2021

പവര്‍ ട്രെയ്ന്‍ ഓപ്ഷന്‍: ടര്‍ബോ പെട്രോള്‍, ഡീസല്‍

ഗിയര്‍ ബോക്‌സ് - 6-speed MT / 6-speed AT

പ്രതീക്ഷിക്കുന്ന വില : Rs 15 lakh മുതല്‍

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

അപ്ഡേറ്റുകളും പുതിയ കാര്‍ ലോഞ്ചുകളും ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജീപ്പിന്റെ സ്ഥാനം വരെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വരും ദിവസം കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് രാജ്യത്ത് അവതരിപ്പിച്ച് മുഖംമിനുക്കാനുള്ള ശ്രമത്തിലാണ് ജീപ്പ്. ജനുവരി 7 ന് ആണ് പ്രതീക്ഷിക്കുന്ന ലോഞ്ച്. അപ്ഡേറ്റുചെയ്ത മോഡലില്‍ ഇന്റീരിയറിലും എക്സ്റ്റീരിയറിലും സ്‌റ്റൈലിംഗ് മാറ്റങ്ങളാകും കമ്പനി ഉള്‍പ്പെടുത്തുക. ഏറ്റവും പുതിയ യുകോണക്ട് 5 സിസ്റ്റമുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലെ മികച്ച ഉപകരണങ്ങളും എസ്യുവിയില്‍ ഉണ്ടാകും. കോമ്പസ് ഫെയ്സ്ലിഫ്റ്റ് ഒരു ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം എഞ്ചിന്‍ ഓപ്ഷനുകള്‍ മുമ്പത്തെപ്പോലെ തന്നെ തുടരും. 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിവയാകും ഉള്‍പ്പെടുക. ഇതിനുശേഷം കോമ്പസിന്റെ ഏഴ് സീറ്റര്‍ പതിപ്പ് പുറത്തിറക്കാനും ജീപ്പിന് പദ്ധതിയുണ്ട്. ഡേറ്റ് സംബന്ധിച്ച് വ്യക്തതയില്ല.

ലോഞ്ച് മാസം : ജനുവരി 2021

പവര്‍ ട്രെയ്ന്‍ ഓപ്ഷന്‍: ടര്‍ബോ പെട്രോള്‍, ഡീസല്‍

ഗിയര്‍ ബോക്‌സ് : 6-speed MT and 9-speed AT (Diesel) / 7-speed DCT and 6-speed MT (Petrol)

പ്രതീക്ഷിക്കുന്ന വില : 17 ലക്ഷം മുതല്‍

മഹീന്ദ്ര എക്‌സ് യു വി 500

ആദ്യ തലമുറ പോലെ മോണോ കോക് ബോഡിയുമായിട്ടാവും പുത്തന്‍ 'എക്‌സ് യു വി 500' എത്തുക; പക്ഷേ പുതിയ പ്ലാറ്റ്‌ഫോമിലാണ് മഹീന്ദ്ര ഈ പതിപ്പ് സാക്ഷാത്കരിക്കുക എന്നതാണു മാറ്റം. 2011ല്‍ അരങ്ങേറ്റം കുറിച്ച 'എക്‌സ് യു വി 500' മഹീന്ദ്ര പിന്നീട് ഏതാനും തവണ പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ആധുനികതയ്ക്കായി പൂര്‍ണമായും പുതിയ രൂപകല്‍പ്പനയാണ് 'എക്‌സ് യു വി 500' എസ് യു വിയുടെ രണ്ടാം തലമുറയ്ക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. കാഴ്ചയില്‍ വലുപ്പമേറെയുള്ള പുതിയ 'എക്‌സ് യു വി 500' അകത്തളത്തിലും കൂടുതല്‍ സ്ഥല സൗകര്യത്തോടെയാവും എത്തുക. കാറിനു വലിപ്പമേറുന്നതോടെ മൂന്നാം നിര സീറ്റില്‍ ലഭ്യമാവുന്ന സ്ഥലവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. അടുത്ത തലമുറ 'എക്‌സ് യു വി 500' എസ് യു വിക്കു കരുത്തേകുക രണ്ടു ലീറ്റര്‍, ഡീസല്‍ എന്‍ജിനാവും. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് നിലവാരം പാലിക്കുന്ന എന്‍ജിന് 180 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. നിലവില്‍ 'എക്‌സ് യു വി 500' എസ് യു വിയിലെ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്റെ കരുത്തിനെ അപേക്ഷിച്ച് 25 ബി എച്ച് പിയോളം അധികമാണിത്.

ലോഞ്ച് മാസം : 2021 ആദ്യപാദം

പവര്‍ ട്രെയ്ന്‍ ഓപ്ഷന്‍: ടര്‍ബോ പെട്രോള്‍, ഡീസല്‍

ഗിയര്‍ ബോക്‌സ് : 6-speed AT /6-speed MT

പ്രതീക്ഷിക്കുന്ന വില : 14 ലക്ഷം മുതല്‍


Related Articles

Next Story

Videos

Share it