Begin typing your search above and press return to search.
വില്‍പ്പനയില്‍ സ്വിഫ്റ്റ്, ക്രെറ്റ, പഞ്ച്, ബ്രെസ്സ എന്നിവയെ പിന്നിലാക്കി ഈ മോഡല്‍, ഒക്ടോബറില്‍ പ്രിയം എം.യു.വി കളോട്
മാരുതി സുസുക്കിയുടെ എർട്ടിഗ മോഡല്‍ ആണ് ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍. തുടർച്ചയായി രണ്ടാം മാസമാണ് എര്‍ട്ടിഗ ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ മാസം ഈ എം.യു.വി യുടെ (മൾട്ടി-യൂട്ടിലിറ്റി വെഹിക്കിൾ) 18,785 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്.
രണ്ടാം സ്ഥാനത്ത് എത്തിയത് മാരുതിയുടെ തന്നെ സ്വിഫ്റ്റ് മോഡലാണ്. സ്വിഫ്റ്റിന്റെ 17,539 മോഡലുകളാണ് ഒക്ടോബറില്‍ വിറ്റഴിക്കപ്പെട്ടത്.
ഈ വര്‍ഷം ഏഴ് സീറ്റർ കാറുകൾക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചത്. സ്കോർപിയോ, എക്സ്.യു.വി 700, ഇന്നോവ, കാരൻസ് തുടങ്ങിയ മോഡലുകളുടെ വില്‍പ്പനയില്‍ കാര്യമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
എം.യു.വി കളും എസ്.യു.വി കളും (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളുകള്‍) വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതായാണ് ഈ പ്രവണതയില്‍ നിന്ന് വിലയിരുത്താവുന്നത്. മഹീന്ദ്രയുടെ എക്സ്.യു.വി 700 വില്‍പ്പനയില്‍ ആദ്യമായി 10,000 യൂണിറ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ഒക്ടോബറില്‍ ഈ മോഡലിന്റെ 10,435 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ജൂലൈ മാസം എക്സ്.യു.വി 700 മോഡലിന് 2 ലക്ഷം രൂപ മഹീന്ദ്ര കുറച്ചത്, ഈ മോഡലിന്റെ വില്‍പ്പനയില്‍ അത്ഭുതങ്ങളാണ് സൃഷ്ടിച്ചത്.
എസ്.യു.വി കളുടെ പട്ടികയില്‍ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡല്‍ ഹ്യുണ്ടായിയുടെ ക്രെറ്റയാണ്. ഒക്ടോബറില്‍ വിറ്റഴിക്കപ്പെട്ട കാറുകളില്‍ മൂന്നാം സ്ഥാനത്ത് എത്താനും ക്രെറ്റയ്ക്കായി, 17,497 യൂണിറ്റുകളാണ് വില്‍പ്പന നടന്നത്.
എസ്.യു.വി സെഗ്‌മെൻ്റിലെ മറ്റ് മോഡലുകളെ (ഗ്രാൻഡ് വിറ്റാര, സെൽറ്റോസ് മുതലായവ) ബഹുദൂരം പിന്നിലാക്കിയാണ് ക്രെറ്റ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം വിറ്റാരയുടെ 14,083 മോഡലുകളാണ് വില്‍ക്കപ്പെട്ടത്. കിയയുടെ സെൽറ്റോസിന്റെ 6,365 മോഡലുകള്‍ മാത്രമാണ് വില്‍ക്കപ്പെട്ടത്.
മാരുതിയുടെ ബ്രെസ്സ 16,565 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.
ടാറ്റയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ പഞ്ചിന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകലില്‍ ഏഴാം സ്ഥാനത്ത് എത്താനാണ് സാധിച്ചത്. പഞ്ചിന്റെ 15,740 മോഡലുകളാണ് ഈ കാലയളവില്‍ വില്‍ക്കപ്പെട്ടത്.
ടാറ്റയുടെ നെക്‌സോണിന് പട്ടികയില്‍ ആദ്യ 10 ൽ ഇടം നേടാന്‍ സാധിച്ചു. പനോരമിക് സൺറൂഫ് പോലുള്ള സവിശേഷതകളും അടുത്തിടെ പുറത്തിറക്കിയ മോഡലിന്റെ സി.എന്‍.ജി പതിപ്പും വില്‍പ്പനയില്‍ കുതിപ്പിന് കാരണമായി. നെക്‌സോണിന്റെ 14,759 മോഡലുകളാണ് ഒക്ടോബറില്‍ വിറ്റഴിക്കപ്പെട്ടത്.
Next Story
Videos