2022 ല്‍ വിപണി കീഴടക്കാനെത്തുന്ന വൈദ്യുത കാറുകള്‍ ഇതാ...

വൈദ്യുത വാഹനങ്ങളുടെ ഗുണനിലവാരം കുറച്ചു വര്‍ഷങ്ങളിലായി കൂടി വരികയാണ്. ഒറ്റ ചാര്‍ജില്‍ കൂടുതല്‍ റേഞ്ചും ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുമെല്ലാം ഓഫര്‍ ചെയ്താണ് കമ്പനികള്‍ വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുന്നത്. ബാറ്ററി ശേഷി, റേഞ്ച്, ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം തുടങ്ങിവയാണ് വൈദ്യുത കാറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍. എത്ര വേഗത വരെ കൈവരിക്കാനാകും എന്നു കൂടി ശ്രദ്ധിക്കണം.

കിയ ഇവി6, പുതിയ ടാറ്റ നെക്‌സോണ്‍ ഇവി, മെര്‍സിഡസ് ബെന്‍സ് ഇക്യുഎസ്, ഓഡി ക്യു4 ഇ ട്രോണ്‍ തുടങ്ങി ഈ വര്‍ഷം ഇന്ത്യയില്‍ നിരവധി വൈദ്യുത കാറുകള്‍ അവതരിപ്പിക്കപ്പെടുകയാണ്.
2022 ല്‍ രാജ്യത്ത് ലോഞ്ച് ചെയ്യപ്പെടുന്ന പ്രധാന വൈദ്യുത വാഹനങ്ങളിവയാണ്.
കെ ഡബ്ല്യു എച്ച് മഹീന്ദ്ര ഇ കെയുവി100
140 കിലോമീറ്റര്‍ റേഞ്ച് ആണ് ഇതിന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. 30 കെ ഡബ്ല്യു എച്ച് ബാറ്ററി ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് ആകും. കൂടിയ വേഗതയെ കുറിച്ച് കമ്പനി വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 8-9 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടാറ്റ നെക്‌സോണ്‍ ഇവി
15-18 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന പുതിയ നെക്‌സോണ്‍ ഇവി പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് ടാറ്റ. 40 കെ ഡബ്ല്യു എച്ച് ശേഷിയുള്ളതാണ് ബാറ്ററി. ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ആകും. 350-400 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗത.
ഹ്യുണ്ടായ് കൊണ ഇലക്ട്രിക്
430-480 കിലോമീറ്റര്‍ റേഞ്ചില്‍ ബാറ്ററിയില്‍ 39.2 കെ ഡബ്ല്യു എച്ച് ശേഷിയുമായാണ് ഇതിന്റെ രംഗപ്രവേശം നടക്കുക. എത്ര മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ആകും എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ പരമാവധി മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും ഇതിനെന്ന് നിര്‍മാതാക്കള്‍ പറയുന്നു. 22-24 ലക്ഷം രൂപയാകും വില.
കിയ ഇവി6
400-420 കിലോമീറ്ററാണ് റേഞ്ച് വാഗ്ദാനം. 58 കെ ഡബ്ല്യു എച്ച് ശേഷിയുള്ള ബാറ്ററി 80 ശതമാനം ചാര്‍ജാവാന്‍ 18 മിനുട്ട് മതിയെന്ന് കമ്പനി വ്യക്തമാക്കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 150 കിലോമീറ്ററായിരിക്കും. 40-44 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില.
മെര്‍സിഡസ് ബെന്‍സ് ഇക്യുഎസ്
770 കിലോമീറ്ററാണ് ഈ കാറിന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 107.8 കെ ഡബ്ല്യു എച്ച് ശേഷിയുള്ള ബാറ്ററിയാണ് കരുത്ത്. 35 മിനുട്ട് കൊണ്ട് 80 ശതമാനം ചാര്‍ജ് ആകും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 1.5-1.75 കോടി രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്.
പോര്‍ഷെ റ്റയ്കാന്‍
71 കെ ഡബ്ല്യു എച്ച് ശേഷിയുള്ള ബാറ്ററി. 395-450 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 40 മിനുട്ട് കൊണ്ട് 80 ശതമാനം ചാര്‍ജ് ആകും. 230 കിലോമീറ്ററാണ് പരമാവധി വേഗത. 1.5- 1.75 കോടി രൂപയാണ് ഇതിനും പ്രതീക്ഷിക്കപ്പെടുന്നത്.
ഓഡി ക്യു4 ഇ ട്രോണ്‍
360-480 കിലോമീറ്റര്‍ റേഞ്ചിലുള്ള കാറിന് 95 കെ ഡബ്ല്യു എച്ച് ശേഷിയുള്ള ബാറ്ററി കരുത്തുപകരുന്നു. 35 മിനുട്ട് കൊണ്ട് 80 ശതമാനം ചാര്‍ജ് ആകും. 189 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സാധിക്കും. 1-1.25 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
ബിഎംഡബ്ല്യു ഐഎക്‌സ്
1-1.25 കോടി രൂപ പ്രതീക്ഷിക്കുന്ന ഈ കാറിന് 420-460 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 95 കെ ഡബ്ല്യു എച്ച് ശേഷിയുള്ള ബാറ്ററി 80 ശതമാനം ചാര്‍ജ് ആകാന്‍ 1.5 മണിക്കൂര്‍ സമയമെടുക്കും. 130 കിലോമീറ്ററാണ് പരമാവധി വേഗത.
വോള്‍വോ എക്‌സ് സി 40 റീചാര്‍ജ്
400-420 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ കാറിന് 78 കെ ഡബ്ല്യു എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. 40 മിനുട്ട് കൊണ്ട് 80 ശതമാനം ചാര്‍ജ് ആകും. 180 കിലോമീറ്ററാണ് പരമാവധി വേഗത. 40-44 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.
വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഫീച്ചറിലും അവസാന നിമിഷം മാറ്റം വരുത്തിയേക്കാം. ഇന്ധന വില വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഇനിയും സ്വീകാര്യത വര്‍ധിച്ചു വരാനാണ് സാധ്യത. അത് മുതലെടുക്കാന്‍ കാര്‍ നിര്‍മാതാക്കളും കൂടുതല്‍ ഫീച്ചറുകളുമായി പുതിയ മോഡലുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it