Begin typing your search above and press return to search.
ഡിസംബര്‍ ഓഫര്‍: ഇലക്ട്രിക് കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്
പുതുവര്‍ഷത്തില്‍ പുത്തന്‍ കാര്‍ സ്വപ്‌നം കാണുകയാണോ നിങ്ങള്‍? മനസ്സിനുള്ളില്‍ ഒരു ഇലക്ട്രിക് കാറാണോ? എന്നാല്‍, വാഹനം വാങ്ങുന്നത് അല്‍പം നേരത്തേയാക്കിക്കോളൂ. ഡിസംബറില്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ കമ്പനികള്‍.
മുന്‍നിര കമ്പനികള്‍ തന്നെയാണ് ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കമ്പനികളും അവയുടെ ഓഫറുകളും നോക്കാം.
ഹ്യുണ്ടായ് കോന ഇ.വി
ഇന്ത്യന്‍ വിപണിയിലെ ആദ്യ ഇലക്ട്രിക് കാറുകളിലൊന്നാണ് ഹ്യുണ്ടായ് അവതരിപ്പിച്ച കോന ഇ.വി (Kona EV). എക്‌സ്‌ഷോറൂമില്‍ 23.84 ലക്ഷം രൂപ വിലയുള്ള കാറിന് മൂന്നുലക്ഷം രൂപവരെ കാഷ് ഡിസ്‌കൗണ്ടാണ് ഹ്യുണ്ടായിയുടെ വാഗ്ദാനം.
മഹീന്ദ്ര എക്‌സ്.യു.വി 4OO
മഹീന്ദ്ര പുറത്തിറക്കിയ ഇലക്ട്രിക് കോംപാക്റ്റ് എസ്.യു.വിയാണിത്. 4.2 ലക്ഷം രൂപവരെ ഡിസ്‌കൗണ്ടാണ് വാഗ്ദാനം. എക്‌സ്.യു.വി4OO ഇ.എസ്.സി പതിപ്പിന് 3.2 ലക്ഷം രൂപവരെയും ഡിസ്‌കൗണ്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍ട്രി-ലെവല്‍ ഇ.സി പതിപ്പിന് ഡിസ്‌കൗണ്ട് വാഗ്ദാനം1.7 ലക്ഷം രൂപവരെയാണ്. എക്‌സ്‌ഷോറൂമില്‍ 15.99 ലക്ഷം മുതല്‍ 19.39 ലക്ഷം രൂപവരെയാണ് വാഹനത്തിന് വില.
എം.ജി കോമെറ്റ് ഇ.വി
എം.ജിയുടെ കുഞ്ഞന്‍ വൈദ്യുത കാറാണ് കോമെറ്റ്. 7.98 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പേസ്, പ്ലേ, പ്ലഷ് എന്നീ വേരിയന്റുകളുണ്ട്.
ഡിസംബറിന്റെ ഓഫറായി 65,000 രൂപവരെ കാഷ് ഡിസ്‌കൗണ്ടാണ് എം.ജിയുടെ വാഗ്ദാനം. കാഷ് ഓഫറുകള്‍ക്ക് പുറമേ എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യം തുടങ്ങിയവ ഉള്‍പ്പെടുന്നതാണിത്.
എം.ജി ഇസഡ്.എസ് ഇ.വി
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇസഡ്.എസ് ഇ.വിക്ക് 30,000 രൂപ മുതല്‍ 50,000 രൂപവരെ വിലക്കുറവ് എം.ജി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, ഒരുലക്ഷം രൂപവരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
ഇതില്‍ 50,000 രൂപ കാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ്. എക്‌സ്‌ഷോറൂമില്‍ 23.38 ലക്ഷം രൂപ പ്രാരംഭവിലയുള്ള കാറാണിത്.
Next Story
Videos