

2019 ഡിസംബറില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടിക പുറത്തിറങ്ങി. ഒന്നാം സ്ഥാനത്തുള്ളത് മാരുതി സുസുക്കി ബലേനോ. മാരുതി ആള്‍ട്ടോയും മാരുതി ഡിസയറും 2, 3 സ്ഥാനങ്ങള്‍ നേടി.
ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി സുസുക്കി ആധിപത്യം തുടരുകയാണ്. ഡിസംബര്‍ പട്ടികയില്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ 8 എണ്ണം മാരുതി സ്വന്തമാക്കി.ബാക്കി രണ്ടെണ്ണം നേടിയത് ഹ്യുണ്ടായ്. മാരുതി സുസുക്കി ആള്‍ട്ടോ കഴിഞ്ഞ മാസം 15,489 യൂണിറ്റ് വില്‍പ്പന നടത്തി. 2018 ഡിസംബറിലെ 25,121 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 38.34 ശതമാനം ഇടിവ്.
മാരുതി സുസുക്കി ഡിസയര്‍ ഡിസംബറില്‍ 15,286 യൂണിറ്റ് വിറ്റു. 2018 ഡിസംബറിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 9% ഇടിവ്.മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റ് നാലാം സ്ഥാനത്തെത്തി. 2018 ഡിസംബറിലെ 11,970 യൂണിറ്റിനെ അപേക്ഷിച്ച് 14,749 യൂണിറ്റിന്റെ വില്‍പ്പനയാണ് സ്വിഫ്റ്റ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കോംപാക്റ്റ്-എസ്യുവി കിയ സെല്‍റ്റോസില്‍ നിന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്യുവിയുടെ സ്ഥാനം തിരിച്ചുപിടിച്ചു സ്വിഫ്റ്റ്.
വിറ്റാര ബ്രെസ കഴിഞ്ഞ മാസം 13,658 യൂണിറ്റ് വിറ്റു; 2018 ഡിസംബറില്‍ നിന്നും 41% വളര്‍ച്ച. പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയത് മാരുതി വാഗണ്‍ ആറാണ്. 10,781 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി.2018 ലെ ഇതേ മാസത്തെ അപേക്ഷിച്ച് 324.45 ശതമാനം കൂടുതലാണിത്.
2019 ഡിസംബറില്‍ മാരുതി സുസുക്കി പുറത്തിറക്കിയത് ആകെ വിറ്റത് 133296 കാറുകള്‍. 2018 ഡിസംബറിനെ അപേക്ഷിച്ച് 3.9 ശതമാനം വര്‍ധനവാണിത്. മാരുതി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം എക്‌സ്‌പോര്‍ട്ടിങ്ങും ടൊയോട്ടയ്ക്ക് നിര്‍മിച്ചു നല്‍കിയ കാറുകളും ലൈറ്റ് കോമേഷ്യല്‍ വാഹനമായ സൂപ്പര്‍കാരിയും അടക്കമാണ് ഇത്രയും വാഹനങ്ങള്‍ വിറ്റത്.
ഓള്‍ട്ടോയും എസ്‌പ്രെസോയും വാഗണ്‍ ആറും ബലേനോയും ഡിസയറും അടക്കമുള്ള വാഹനങ്ങളുള്ള കോംപാക്റ്റ് സെഗ്മെന്റില്‍ മാത്രം 89556 വാഹനങ്ങള്‍ വിറ്റു. 2018 ഡിസംബറിനെ അപേക്ഷിച്ച് 13.4 ശതമാനം വര്‍ധനവ്. എര്‍ട്ടിഗ, എസ് ക്രോസ്, ബ്രെസ തുടങ്ങിയ വാഹനങ്ങളുള്ള യൂട്ടിലിറ്റി സ്‌ഗ്മെന്റില്‍ 23808 കാറുകള്‍ പുറത്തിറക്കി. 2018 വര്‍ഷത്തെ അപേക്ഷിച്ച് 17.7 ശതമാനമാണ് വര്‍ധനവ്. മൊത്തത്തില്‍ ഡിസംബറില്‍ 122784 പാസഞ്ചര്‍ കാറുകള്‍ മാരുതി സുസുക്കി വിപണനം ചെയ്തു.
കോംപാക്ട് കാറുകളുടെ വില്‍പന ഉയര്‍ന്നു. ഡിസയര്‍, സെലിറിയോ, സ്വിഫ്റ്റ് തുടങ്ങിയ കാറുകളുടെ വില്‍പനയാണ് വര്‍ധിച്ചത്. അതേസമയം, മിഡ്‌സൈസ് സെഡാനായ സിയാസിന്റെ വില്‍പനയില്‍ 62.3 ശതമാനം ഇടിവു രേഖപ്പെടുത്തി. ജിപ്‌സി, എര്‍ട്ടിഗ തുടങ്ങിയ മോഡലുകളുടെ വില്‍പനയും 17.7 ശതമാനം കുറഞ്ഞു.
എന്നാല്‍, മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ക്ക് പോയ മാസം തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. അള്‍ട്ടോ പോലുള്ള ചെറുകാറുകളുടെ വില്‍പന കുറയുകയാണ്. ചെറുകാറുകളുടെ വില്‍പനയില്‍ 13.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 23,883 ചെറുകാറുകളാണ് മാരുതി വിറ്റത്. അതേസമയം, 2018 ഡിസംബറില്‍ ഇത് 27,649 യൂണിറ്റായിരുന്നു. സെഡാന്‍ ശ്രേണിയിലും ഇടിവാണ്. മാരുതി എക്കോയുടെ വില്‍പ്പനയും കുറഞ്ഞു
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine