പുത്തന്‍ ഫോര്‍ച്ച്യൂണറുമായി ടൊയോറ്റ: വില 29.98 ലക്ഷം രൂപ

വാഹനരംഗത്ത് കുതിപ്പിന് വേഗത കൂട്ടാന്‍ 2021 ന്റെ ആദ്യത്തില്‍ തന്നെ ഫോര്‍ച്ച്യൂണറിന്റെ പുത്തന്‍ മോഡലുമായി ടൊയോറ്റ. 29.98 ലക്ഷം രൂപ കമ്പനി വില പറയുന്ന പുത്തന്‍ മോഡലിന് കരുത്തുറ്റ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്.

ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്ള 2.7 ലിറ്റര്‍ പെട്രോള്‍ പവര്‍ട്രെയിന്‍ എന്നിവയാണ് പുതിയ ഫോര്‍ച്യൂണറിന്റെ പ്രത്യേകത. മാനുവല്‍ ടു വീല്‍ ഡീസല്‍ പതിപ്പിന് 32.48 ലക്ഷം രൂപയും ഓട്ടോമാറ്റിക് വാരിയന്റിന് 34.84 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. അതുപോലെ, മാനുവല്‍ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 35.14 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 37.43 ലക്ഷം രൂപയും വരും. മാനുവല്‍ പെട്രോള്‍ വാഹനത്തിന് 29.98 ലക്ഷം രൂപയും ഓട്ടോമാറ്റിക്ക് പതിപ്പിന് 31.57 ലക്ഷം രൂപയുമാണ് വില. കൂടാതെ 37.58 ലക്ഷം രൂപ വില വരുന്ന 'ലെജന്‍ഡര്‍' എന്ന് പേര് നല്‍കിയ വാഹനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫോര്‍ച്ച്യൂണറിന്റെയും ലെജന്‍ഡറിന്റെയും ബുക്കിംഗ് ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി.
11 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ, സീറ്റ് വെന്റിലേഷന്‍ സിസ്റ്റം, പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയാണ് ഫോര്‍ച്ച്യൂണറിന്റെ പുതിയ പതിപ്പില്‍ കമ്പനി ഒരുക്കിയിട്ടുള്ളത്. കൂടാതെ ജിയോ ഫെന്‍സിംഗ്, റിയല്‍ ടൈം ട്രാക്കിംഗ്, അവസാനമായി പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകുന്നതിനുള്ള സജ്ജീകരണങ്ങളും ഫോര്‍ച്ച്യുണറിലും ലെജന്‍ഡറിലും ലഭ്യമാകും.
'പകര്‍ച്ചാവ്യാധി സമ്പത്ത് മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും വിപണിയില്‍ ഫോര്‍ച്ച്യൂണറിന് ആവശ്യക്കാരേറെയായിരുന്നു. അതിനാല്‍ ഇന്ത്യയിലെ വിശ്വസ്തരായ ഉപഭോക്താക്കളുടെ ഇടയിലേക്ക് പുതിയ ഫോര്‍ച്ച്യൂണറും പുതിയ ലെജന്‍ഡറും അവതരിപ്പിക്കുന്നത് വലിയ അഭിമാനമാണ്' ടി കെ എം മാനേജിംഗ് ഡയറക്ടര്‍ മസകസു യോഷിമൊര പറഞ്ഞു.


Related Articles

Next Story

Videos

Share it