
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനശ്രേണികളില്‍ ആഗോളതലത്തില്‍ തന്നെ ചലനം സൃഷ്ടിച്ച ആദ്യ വാഹനനിര്‍മ്മാതാക്കളായിരുന്നു ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ട. അമേരിക്കന്‍ കമ്പനിയായ ടെസ്‌ലയും ചൈനീസ് കമ്പനി ബി.വൈ.ഡിയും അരങ്ങത്ത് എത്തിയതോടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ പുത്തന്‍ ആശയവുമായി ടൊയോട്ട എത്തുകയാണ്.
വരും പുത്തന്‍ ബാറ്ററി സംവിധാനം
സോളിഡ്-സ്‌റ്റേറ്റ് (Solid-state) ബാറ്ററികളോടെ പുത്തന്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പുകളാണ് ടൊയോട്ട നടത്തുന്നത്. 2027-28ല്‍ ഇത്തരം വൈദ്യുത വാഹനങ്ങള്‍ (EV) വിപണിയിലെത്തിച്ചേക്കും.
അതിവേഗ ചാര്‍ജിംഗാണ് പ്രധാന സവിശേഷതകളിലൊന്ന്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 1,200 കിലോമീറ്റര്‍ ദൂരം വരെ പോകാമെന്നതാണ് സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികളുടെ മറ്റൊരു മികവ്. ഇത്, ദിനംപ്രതി സ്വീകാര്യതയേറുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ പുതുതരംഗം തന്നെ സൃഷ്ടിക്കാന്‍ ടൊയോട്ടയ്ക്ക് സഹായകമാകുമെന്ന് കമ്പനി വിലയിരുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine