വില വര്‍ധനവുമായി ടൊയോട്ട, ബാധകം ഈ മോഡലുകള്‍ക്ക് മാത്രം

മാരുതിയുള്‍പ്പെടെയുള്ള വാഹന നിര്‍മാതാക്കള്‍ക്ക് പിന്നാലെ കാറുകളുടെ വില വര്‍ധിപ്പിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. അര്‍ബന്‍ ക്രൂയിസര്‍, പുതുതായി പുറത്തിറക്കിയ ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്ക് എന്നിവയുടെ വിലയാണ് ടൊയോട്ട ഉയര്‍ത്തിയത്. ഇന്‍പുട്ട് ചെലവ് വര്‍ധിക്കുന്നത് നികത്താനാണ് വില കൂട്ടുന്നതെന്ന് ടൊയോട്ട പറയുന്നു. വില വര്‍ധനവ് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

''ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ടൊയോട്ട ഗ്ലാന്‍സ എന്നിവയുടെ വിലകള്‍ 2022 മെയ് 1 മുതല്‍ പുനഃക്രമീകരിക്കും. ഇന്‍പുട്ട് ചെലവിലെ വര്‍ധന ഭാഗികമായി നികത്താന്‍ ഈ വര്‍ധനവ് അനിവാര്യമാണ്'' ജാപ്പനീസ് കാര്‍ നിര്‍മാതാവ് വ്യക്തമാക്കി. അതേസമയം, എത്രത്തോളമാണ് വില വര്‍ധനവെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
നേരത്തെ, ഏപ്രില്‍ 18ന് രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി തങ്ങളുടെ മോഡലുകളിലുടനീളം വില വര്‍ധനവ് വരുത്തിയിരുന്നു. ശരാശരി 1.3 ശതമാനത്തോളമാണ് മോഡലുകളുടെ വില ഉയര്‍ത്തിയത്. സമാനമായി മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹനങ്ങളുടെ വില 2.5 ശതമാനത്തോളം വര്‍ധിപ്പിച്ചിരുന്നു.



Related Articles
Next Story
Videos
Share it