സ്ലിപ്പര്‍ ടെക്‌നോളജിയുമായി ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 എത്തി, വില 2.10 ലക്ഷം

സ്ലിപ്പര്‍ ടെക്‌നോളജിയുമായി ടിവിഎസ്  അപ്പാച്ചെ ആര്‍ആര്‍ 310 എത്തി, വില 2.10 ലക്ഷം
Published on

ടിവിഎസ് മോട്ടോര്‍സൈക്കിള്‍ നിരയിലെ കരുത്തുറ്റ മോഡലായ അപ്പാച്ചെ ആര്‍ആര്‍ 310 കേരള വിപണിയിലെത്തി. റേസ് ട്യൂണ്‍ഡ്(ആര്‍ടി) സ്ലിപ്പര്‍ ക്ലച്ചോടു കൂടിയാണ് പുതിയ അപ്പാച്ചെയുടെ വരവ്. ഇത് ആയാസകരമായ സ്വിഫ്റ്റ് ഗിയര്‍ ഷിഫ്റ്റിംഗ് അനുഭവം നല്‍കുന്നതിനൊപ്പം വളവുകളിലും മറ്റും ഗിയര്‍ ഡൗണ്‍ ചെയ്യുമ്പോള്‍ വാഹനത്തിന് കൂടുതല്‍ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു.

2,10,000 രൂപയാണ് കൊച്ചി എക്‌സ് ഷോറൂം വില. നിലവിലുള്ള റേസിംഗ് റെഡ് നിറത്തിനു പുറമേ ഫാന്റം ബ്ലാക്ക് നിറത്തിലും ബൈക്ക് ലഭ്യമാണ്. പുതിയ പതിപ്പില്‍ ചില സ്റ്റൈല്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. . 9700 ആര്‍പിഎമ്മില്‍ 34 ബിഎച്ച്പി പവറും 7700 ആര്‍പിഎമ്മില്‍ 27.3 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.

റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് ഡിഒഎച്ച്‌സി(ഡബിള്‍ ഓവര്‍ ഹെഡ് കാം)ലിക്വിഡ് കൂള്‍ഡ് എഞ്ചിനോടൊപ്പം ഓയ്ല്‍ കൂളിംഗ് ടെക്‌നോളജിയുമായി ഇണ ചേര്‍ന്ന് ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, വെര്‍ട്ടിക്കല്‍ സ്പീഡോ -ടാക്കാമീറ്റര്‍, ബൈ-എല്‍ഇഡി ട്വിന്‍ പ്രൊജക്റ്റര്‍ ഹെഡ് ലാമ്പുകള്‍, മിഷ്‌ലിന്‍ സ്ട്രീറ്റ് സ്‌പോര്‍ട്ട് ടയര്‍ തുടങ്ങി സവിശേഷതകളും ബൈക്കിലുണ്ട്.

റേസ് ട്യൂണ്‍ഡ് സ്ലിപ്പര്‍ ക്ലച്ച് ടിവിഎസ് റേസിംഗ് ആകസസറി ആയും ലഭ്യമാകുമെന്നും തെരഞ്ഞെടുക്കപ്പെട്ട ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഡീലര്‍മാരെ സമീപിച്ചാല്‍ നിലവിലുള്ള മോഡലുകളില്‍ ഇത് കൂട്ടിച്ചേര്‍ക്കാനാവുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം മോട്ടോര്‍ സൈക്കിള്‍ഡ്‌സ് ഹെഡ്(മാര്‍ക്കറ്റിംഗ്) മേഘശ്യാം ലക്ഷ്മണ്‍ ഡിഗോളെ പറഞ്ഞു.

ക്രിക്കറ്റ് താരം മഹേന്ദ്ര ധോണിയാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ ആദ്യ ഉടമ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com