

രാജ്യത്തെ ജനപ്രിയ സ്കൂട്ടര് മോഡലുകളിലൊന്നായ ടിവിഎസിന്റെ എന്ടോര്ക്കിന് (Ntorq) വില്പനയില് പുതിയ നാഴികക്കല്ല്. 25 ലക്ഷം യൂണിറ്റുകളാണ് കമ്പനി ഇന്ത്യന് വിപണിയില് വിറ്റഴിച്ചത്. ഇതില് അവസാന അഞ്ച് ലക്ഷം യൂണിറ്റുകള് വിറ്റഴിച്ചത് വെറും 15 മാസത്തിനുള്ളിലാണ്. പുറത്തിറങ്ങി എട്ടര വര്ഷത്തിനുള്ളിലാണ് ഈ നേട്ടം.
2018 ഫെബ്രുവരിയില് 125 സിസി മോഡലുമായി വിപണിയിലെത്തിയ ടിവിഎസിന്റെ ജൂപ്പിറ്റര് കഴിഞ്ഞാല് ഏറ്റവും കൂടുതല് വില്ക്കുന്ന സ്കൂട്ടര് ബ്രാന്ഡാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില് ടിവിഎസ് 40,256 എന്ടോര്ക്ക് സ്കൂട്ടറുകളാണ് ഡീലര്മാര്ക്ക് വിതരണം ചെയ്തത്.
ആദ്യ 10 ലക്ഷം യൂണിറ്റുകളുടെ വില്പനയ്ക്ക് 51 മാസം എടുത്തിരുന്നു. 10 ലക്ഷത്തില് നിന്ന് 20 ലക്ഷം യൂണിറ്റിലേക്കെത്താന് പിന്നീട് 36 മാസം കൂടി വേണ്ടിവന്നു. എന്നാല് 20 ലക്ഷത്തില് നിന്ന് 25 ലക്ഷത്തിലേക്കുള്ള അവസാന അഞ്ച് ലക്ഷം യൂണിറ്റുകള് വില്ക്കാന് വെറും 15 മാസം മാത്രമാണ് എടുത്തത്.
2026 ഏപ്രില് മുതല് ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളില് NTorq 125, NTorq 150 മോഡലുകളുടെ സംയുക്ത വില്പന 1,84,475 യൂണിറ്റായിരുന്നു. മുന്വര്ഷത്തെ സമാനകാലയളവിലെ 1,30,023 യൂണിറ്റിനെ അപേക്ഷിച്ച് 42 ശതമാനം വളര്ച്ച.
അതേസമയം, 2025-26ല് ഇന്ത്യയില് ഏറ്റവും കൂടുതല് വിറ്റ സ്കൂട്ടറുകളുടെ പട്ടികയില് NTorq 125 അഞ്ചാം സ്ഥാനത്തായിരുന്നു. ഹോണ്ട ആക്ടീവ, ടിവിഎസ് ജൂപ്പിറ്റര്, സുസൂക്കി ആസെക്സ് എന്നിവയായിരുന്നു ആദ്യ മൂന്ന് സ്ഥാനങ്ങളില്.
ഇവി സ്കൂട്ടറുകളിലും ടിവിഎസിന്റെ കുതിപ്പ് തുടരുകയാണ്. ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടറുകളുടെ മൊത്തം റീട്ടെയില് വില്പന ജൂണില് 10 ലക്ഷം യൂണിറ്റ് കടന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine