ദുബൈയില്‍ ഇവി ചാര്‍ജിംഗ് നിരക്കുകള്‍ കൂട്ടുന്നു; പുതിയ ചാര്‍ജുകള്‍ ഇങ്ങനെ

ദുബൈയിലെ വൈദ്യുതി വാഹന ഉടമകളെ പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത് നല്ല വാര്‍ത്തയല്ല. ഇ.വി ചാര്‍ജിംഗിനുള്ള നിരക്കുകള്‍ ജനുവരി ഒന്ന് മുതല്‍ കൂട്ടും. ഏഴു മാസത്തിന് ശേഷമാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉടമയിലുള്ള ഇവി ചാര്‍ജിംഗ് ശൃംഖലയായ യു.എ.ഇ.വി യാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം മെയ് മാസത്തിലാണ് ദുബൈയില്‍ ഇവി ചാര്‍ജിംഗിന് പണം ഈടാക്കി തുടങ്ങിയത്.

പുതിയ നിരക്കുകള്‍ ഇതാണ്

പുതിയ നിരക്ക് അനുസരിച്ച് ഡി.സി ചാര്‍ജിംഗിന് കിലോവാട്ടിന് 1.20 ദിര്‍ഹം നല്‍കണം. എ.സി ചാര്‍ജിംഗിന് 0.70 ദിര്‍ഹവും. ചാര്‍ജിംഗുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്ക് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ചാര്‍ജിംഗ് സേവനം നല്‍കുന്നതിനായി കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്നതിനാണ് നിരക്കുകളില്‍ വര്‍ധന വരുത്തിയത്. വൈകാതെ വിവിധ എമിറേറ്റുകളിലായി 1,000 പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 2,000 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ഏറെയും ദുബൈയിലാണ്. 2030 ഓടെ 10,000 സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള നീക്കത്തിലാണ് യു.എ.ഇ സര്‍ക്കാര്‍.

Related Articles
Next Story
Videos
Share it