

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഊബര്‍ പിരിച്ചുവിടുന്ന 350 -ഓളം ജീവനക്കാരില്‍ 10 - 15 ശതമാനം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരെന്നു റിപ്പോര്‍ട്ട്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനിക്ക് ഏകദേശം 2,700 ജീവനക്കാരാണ് ഇന്ത്യയിലുള്ളത്.
ലോകമെമ്പാടുമായി 120000 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിലെ മൂന്നാം ഘട്ടം പിരിച്ചുവിടലാണ് ഇത്തവണത്തേത്. ഊബര്‍ ഈറ്റ്‌സിന് കീഴിലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഉള്‍പ്പെടെ കമ്പനിയുടെ മൊത്തം പ്രവര്‍ത്തനങ്ങളെ പിരിച്ചുവിടല്‍ ബാധിക്കും. ഊബര്‍ സിഇഒ ദാര ഖോസ്രോഷാഹി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇതു സംബന്ധിച്ച നടപടികളുണ്ടാകുമെന്നാണു സൂചന.
കമ്പനിയുടെ ആഗോള വരുമാനത്തില്‍ രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ചെലവ് ദുര്‍വഹമായതായി കമ്പനി കരുതുന്നു. ഈ വര്‍ഷം ആദ്യം നടത്തിയ നിരാശാജനകമായ ഐപിഒയുടെ പശ്ചാത്തലത്തില്‍ നഷ്ടം കുറയ്ക്കുന്നതിനുള്ള കൊണ്ടുപടിച്ച ശ്രമത്തിലാണ് ഊബര്‍.
Read DhanamOnline in English
Subscribe to Dhanam Magazine