ഒക്ടോബറില്‍ വിപണിയിലെത്തുന്ന അഞ്ച് ആഡംബര കാറുകള്‍

ഒക്ടോബറില്‍ വിപണിയിലെത്തുന്ന അഞ്ച് ആഡംബര കാറുകള്‍

Published on

വിപണി തിരിച്ചു കയറുന്നതിന്റെ സൂചനകള്‍ നല്‍കി സെപ്തംബറില്‍ കാര്‍ വില്‍പ്പന വര്‍ധിച്ചപ്പോള്‍ കാര്‍ നിര്‍മാതാക്കളുടെ ആത്മവിശ്വാസം കൂടിയാണ് ഉയര്‍ന്നത്. ഉത്സവ വിപണി കൂടി മുന്നില്‍ കണ്ട് പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ഈ മാസം തന്നെ പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

ഒക്ടോബറില്‍ വിപണിയിലെത്തിയേക്കാവുന്ന അഞ്ച് മോഡലുകളിതാ...

1. ബിഎംഡബ്ല്യു 2 സീരിസ് ഗ്രാന്‍ കൂപ്പെ

നിലവിലുള്ള സൂചനകളനുസരിച്ച് ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന മോഡലാണിത്. ഒക്ടോബര്‍ 15നാണ് ഔദ്യോഗികമായ ലോഞ്ച്. 35-38 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 10.25 ഇഞ്ചിന്റെ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് പാനല്‍, ഐഡ്രൈവ് ഇന്റര്‍ഫേസ് സഹിതമുള്ള 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, പനോരമിക് സണ്‍റൂഫ് തുടങ്ങി, വോയ്‌സ് അസിസ്റ്റന്റ്, പാര്‍ക്കിംഗ് അസിസ്റ്റന്റ്, ഡ്രൈവിംഗ് അസിസ്റ്റന്റ് തുടങ്ങിയ ഓപ്ഷണല്‍ ഫീച്ചേഴ്‌സ് അടക്കം ആകര്‍ഷകമാണ് ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ.

2. എംജി ഗ്ലോസ്റ്റര്‍

എംജി മോട്ടോര്‍ ഇന്ത്യയുടെ എസ് യു വി വിഭാഗത്തില്‍പ്പെട്ട എംജി ഗ്ലോസ്റ്റര്‍ ഒക്ടോബര്‍ പത്തിന് വിപണിയിലവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് സീറ്റ്, ഏഴ് സീറ്റ് വേരിയന്റുകളില്‍ ലഭ്യമാകും. 35-45 ലക്ഷം രൂപയായിരിക്കും ഏകദേശ വില. 12.3 ഇഞ്ച് ടച്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പ്ള്‍ കാര്‍ പ്ലേ, പിഎം 2.5 ഫില്‍റ്ററോട് കൂടിയ ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പനോരമിക് സണ്‍റൂഫ്, മെമ്മറി ഫംഗ്ഷനോട് കൂടിയ 12 വേ അഡ്ജസ്റ്റബ്ള്‍ ഡ്രൈവര്‍ സീറ്റ് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകത.

3. ഓഡി ക്യു2

എന്നു പുറത്തിറക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ലെങ്കിലും ഈ മാസം അവസാനത്തോടെ വിപണിയിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം മൂന്നു മുതല്‍ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപ ടോക്കണ്‍ എമൗണ്ട് അടച്ച് ഓണ്‍ലൈനായും റീറ്റെയ്ല്‍ ഷോറൂമുകള്‍ വഴിയും ബുക്ക് ചെയ്യാം. ഏകദേശം 35 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

4. ഫോക്‌സ് വാഗന്‍ പസ്സാറ്റ് 2020

ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഫോക്‌സ് വാഗന്റെ പുതിയ മോഡല്‍ പസ്സാറ്റ് 2020 ഈ മാസം പത്തിന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഏകദേശം 30 ലക്ഷം രൂപയാകും വില. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അടക്കമുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ പ്രത്യേകതകളോടെയാകും ഇതിന്റെ വരവ്.

5. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍

ടാറ്റാ മോട്ടോഴ്‌സിന്റെ സബ്‌സിഡിയറി കമ്പനിയായ ജാഗ്വാര്‍ ലോന്‍ഡ് റോവര്‍ ഇന്ത്യ തങ്ങളുടെ പുതിയ മോഡല്‍ എസ് യു വി ഒക്ടോബര്‍ 15 പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഫ് റോഡ് വിഭാഗത്തില്‍ പെടുന്ന കാറിന്റെ വില 69.99 ലക്ഷം രൂപയില്‍ തുടങ്ങുന്നു. ജൂണില്‍ ലോഞ്ച് ചെയ്യാനായിരുന്നു പദ്ധതിയിട്ടതെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് നീട്ടുകയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com