എസ്.യു.വികളെ പരിഷ്‌കാരികളാക്കാന്‍ ഹ്യുണ്ടായ്; നാല് മോഡലുകള്‍ ഉടനെത്തും

പുതിയ മോഡലുകള്‍ അവതരിപ്പിച്ചും നിലവിലുള്ളവയുടെ മുഖം മിനുക്കിയും 2023ല്‍ കാര്‍ വിപണിയില്‍ സജീവമായിരുന്നു പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായ്.

കോംപാക്റ്റ് കാറുകളിലും മിഡ് ലൈഫ്‌സൈക്കിള്‍ കാറുകളിലുമായിരുന്നു കഴിഞ്ഞ വര്‍ഷം ഹ്യുണ്ടായ് ശ്രദ്ധ നല്‍കിയതെങ്കില്‍ ഈ വര്‍ഷം എസ്.യു.വികളിലാണ് പരീക്ഷണം. നിലവില്‍ വാഹനപ്രേമികളുടെ മനം കവര്‍ന്ന ക്രെറ്റ, അല്‍കാസര്‍, ട്യുസോണ്‍ എന്നിവയെ ഇക്കൊല്ലം പുതിയ ഭാവത്തിലും രൂപത്തിലും നിരത്തുകളിലെത്തിക്കും. ഇതുകൂടാതെ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും അണിയറയിലൊരുങ്ങുന്നുണ്ട്.
ക്രെറ്റ ഫെയ്‌സ് ലിഫ്റ്റ്
ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയാണ് മുഖം മിനുക്കി അടുത്ത വര്‍ഷം ആദ്യമെത്തുക. ജനുവരി 16ന് മോഡല്‍ അവതരിപ്പിക്കുമെങ്കിലും വിപണിയില്‍ എത്താന്‍ അല്‍പം കൂടി വൈകും. ഹ്യുണ്ടായ് ആഗോള വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ള പാലിസേഡിന്റെ ചുവടുപിടിച്ചാകും ക്രെറ്റയുടെ രൂപമാറ്റം എന്നാണ് അറിയുന്നത്.


ലംബാകൃതിയിലുള്ള എ.ല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകള്‍, പുതിയ പാരാമെട്രിക് ഫ്രണ്ട് ഗ്രില്‍, പുതിയ ബംപര്‍ എന്നിവയും ഉണ്ടാകും. മൊത്തത്തിലുള്ള രൂപം നിലവിലേതുപോലെ തുടരും. എന്നാല്‍ പിന്‍വശത്ത് എച്ച് ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകളുണ്ടാകും. എക്സ്റ്റിരിയറിലും ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. 360 ഡിഗ്രി കാമറ, എ.ഡി.എ.എസ് എന്നിവയാണ് പ്രധാന മാറ്റം. നിലവിലുള്ള എന്‍ജിനുകളില്‍ മാറ്റം വരുത്തില്ലെന്നാണ് സൂചന. 180 ബി.എച്ച്.പി കരുത്തും 250 എന്‍.എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ എന്‍ജിന്‍ കൂടി അവതരിപ്പിച്ചേക്കും. ഏപ്രില്‍-മേയോടു കൂടി ക്രെറ്റയുടെ എന്‍-ലൈന്‍ വേരിയന്റും നിരത്തുകളിലെത്തും.
അല്‍കാസര്‍ ഫെയ്‌സ് ലിഫ്റ്റ്
ക്രെറ്റയ്ക്ക് പിന്നാലെതന്നെ ഹ്യുണ്ടായി അല്‍കാസറിന്റെ മുഖം മിനുക്കിയ മോഡലും അവതരിപ്പിക്കും. ക്രെറ്റയ്ക്ക് സമാനമായ എക്‌സ്റ്റീരിയര്‍ തന്നെയാകും ഇതിലും. എന്നാല്‍ ഫ്രണ്ട് ഗ്രില്ലിലും പിന്‍ഭാഗത്തും കാര്യമായ മാറ്റങ്ങളുമുണ്ടാകും. മൂന്ന് ഡോറുകളുള്ള ക്രെറ്റയെന്ന് അല്‍കാസറിനെ വിശേഷിപ്പിക്കാം. കാബിനും ക്രെറ്റയുടെ പരിഷ്‌കരിച്ച മോഡലിന് സമാനമാണ്. നാല് എന്‍ജിന്‍ ഓപ്ഷനുകളിലാണ് നിലവില്‍ വാഹനം ലഭ്യമായിട്ടുള്ളത്. അത് പുതിയതിലും തുടരും.
ട്യുസോണ്‍ ഫെയ്‌സ് ലിഫ്റ്റ്
കഴിഞ്ഞ നവംബറില്‍ ഹ്യുണ്ടായ്
മോട്ടോര്‍
ഇന്ത്യ ട്യുസോണിന്റെ പരിഷ്‌കരിച്ച മോഡല്‍ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും പുതുമകളുമായാണ് ട്യുസോണ്‍ എത്തുന്നത്.

Image: hyundai.com

സ്ലീക്ക് ഡിസൈനിലുള്ള ഫ്രണ്ട് ഗ്രില്ലും എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകളും ഡേ ടൈം റണ്ണിംഗ് ലാമ്പുകളും നല്‍കിയിട്ടുണ്ട്. 12.3 ഇഞ്ചിന്റെ രണ്ട് ടച്ച് സ്‌കീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കുള്ള യൂണിറ്റ് എന്നിവയാണ് എക്‌സിറ്റീരിയറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 360 ഡിഗ്രി റിവേഴ്‌സ് ക്യാമറ, പനോരമിക് സണ്‍ റൂഫ്, എയര്‍
പ്യൂരി
ഫയറുകള്‍, പവേഡ് ബൂട്ട് ഓപ്പണിംഗ്, ഒന്നിലധികം എയര്‍ ബാഗുകള്‍, ഹില്‍ഹോള്‍ഡ് അസിസ്റ്റ് എന്നീ സൗകര്യങ്ങളും വാഹനത്തിലുണ്ടാകും.
ഹ്യുണ്ടായ് ക്രെറ്റ ഇ.വി
ക്രെറ്റയുടെ ഇലക്ടിക് മോഡലാണ് അടുത്ത വര്‍ഷം വരുന്ന മറ്റൊരു മോഡല്‍. നിലവിലെ മോഡലില്‍ കാര്യമായ മാറ്റിമില്ലാതെ എന്‍ജിന്‍ മാറ്റം മാത്രമാകും ഹ്യുണ്ടായി വരുത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടും തമ്മില്‍ വേര്‍തിരിച്ച് അറിയാന്‍ പാകത്തിലുള്ള മാറ്റമുണ്ടാകണമെന്നാണ് വാഹനപ്രേമികളുടെ ആവശ്യം.
എല്‍.ജിയുടെ 45കിലോവാട്ട് ബാറ്ററിയായിരിക്കും ഇലക്ട്രിക് മോഡലിന് കരുത്തു നല്‍കുക. ഹ്യുണ്ടായ് കോനയില്‍ അവതരിപ്പിച്ച ഇലക്ട്രിക് മോട്ടോറാകും ക്രെറ്റയിലും. 138 ബി.എച്ച്.പി കരുത്തും 255എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ മോട്ടര്‍.
എം.ജിയുടെ ഇസെഡ്.എസ് ഇവിയ്ക്ക് മുഖ്യ എതിരാളിയായായിരിക്കും ക്രെറ്റ ഇ.വിയുടെ വരവ്.
Related Articles
Next Story
Videos
Share it