Begin typing your search above and press return to search.
യൂസ്ഡ് കാര്‍ വിപണി , പ്രതിവര്‍ഷം 11 % വളര്‍ച്ച നേടുമെന്ന് റെഡ്‌സീര്‍
രാജ്യത്തെ യൂസ്ഡ് കാര്‍ വിപണി പ്രതിവര്‍ഷം 11 ശതമാനം വളര്‍ച്ച(CAGR) നേടുമെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്‌സീര്‍. 2025-26 കാലയളവില്‍ പഴയ കാറുകളുടെ വില്‍പ്പന 8.3 മില്യണ്‍ ആയി വര്‍ധിക്കുമെന്നാണ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. 2019-20 സാമ്പത്തിക വര്‍ഷം 4.4 മില്യണ്‍ യൂസ്ഡ് കാറുകളാണ് രാജ്യത്ത് വിറ്റത്.
കൊവിഡിന് ശേഷം പഴയ കാറുകള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റെഡ്‌സീറിന്റെ വിലയിരുത്തല്‍. കൊവിഡ് ഭീക്ഷണി നിലനില്‍ക്കുന്നതിനാള്‍ പലരും സ്വന്ത്ം വാഹനത്തില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതാരാകുന്നുണ്ട്. പുതു തലമുറ ഇടയ്ക്കിടെ കാറുകള്‍ മാറ്റുന്നത്, ബിഎസ് നാലില്‍ നിന്ന് ആറിലേക്കുള്ള മാറ്റം, ജിഎസ്ടി നിരക്ക് തുടങ്ങിയവയാണ് യൂസ്ഡ് കാറിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് റെഡ്‌സീര്‍ ചൂണ്ടിക്കാട്ടുന്ന മറ്റ് കാരണങ്ങള്‍.
കാര്‍ നിര്‍മാതാക്കള്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുന്നതും പഴയ കാറുകളിലേക്ക് തിരിയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് യൂസ്ഡ് കാര്‍ വിപണി 47 ബില്യണ്‍ ഡോളറിന്റേതാകും എന്നാണ് വിലയിരുത്തല്‍. ഒരോ പുതിയ കാറിനും രണ്ട് പഴയകാറുകള്‍ വീതം വില്‍ക്കപ്പെടുമെന്നാണ് ജെഎം ഫിനാന്‍സിന്റെ റിപ്പോര്‍ട്ട്.
Next Story
Videos