ലോക്ഡൗണില്‍ ഇളവ് വന്നിട്ടും വാഹന വില്‍പ്പന ഉയരുന്നില്ല: ഡീലേഴ്സ് അസോസിയേഷന്‍

ലോക്ഡൗണില്‍ ഇളവ് വന്നിട്ടും വാഹന വില്‍പ്പന ഉയരുന്നില്ല: ഡീലേഴ്സ് അസോസിയേഷന്‍
Published on

ലോക്ഡൗണില്‍  പ്രഖ്യാപിച്ച ഇളവിന്റെ ഗുണഫലം റീട്ടെയില്‍ വാഹന വിപണിയില്‍ അനുഭവപ്പെടാത്തതിന്റെ നൈരാശ്യം പങ്കുവച്ച് ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍. ഈ മെയ് മാസത്തിലെ വാഹന ചില്ലറ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിന്റെ പത്തിലൊന്നു മാത്രമായിരുന്നു. ജൂണിലെ ആദ്യ പത്തു ദിവസങ്ങളില്‍ ലഭ്യമായ ഡാറ്റ പ്രകാരവും വിപണി 'ലോ' ഗിയറില്‍ തന്നെ.

മുംബൈയും ചെന്നൈയും ഡല്‍ഹിയുമടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതാണ്് കഴിഞ്ഞമാസം റീട്ടെയില്‍ വാഹന വില്പനയെ കനത്ത നഷ്ടത്തിലേക്ക് വീഴ്ത്തിയതെന്ന് ഫാഡ വിലയിരുത്തുന്നു.സഞ്ചാര നിയന്ത്രണങ്ങള്‍ നീക്കിയ പ്രദേശങ്ങളില്‍ പോലും ഉപയോക്താക്കള്‍ വലിയ വാങ്ങലുകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്.സാമ്പത്തിക അനിശ്ചിതത്വമാകാം കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.18.21 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞവര്‍ഷം മേയില്‍ വിറ്റഴിച്ചതെങ്കില്‍, കഴിഞ്ഞമാസം വില്പന 2.02 ലക്ഷം യൂണിറ്റുകളായി കുറഞ്ഞു.

രാജ്യത്തെ 1,435 റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലെ (ആര്‍.ടി.ഒ) 1,225 എണ്ണത്തില്‍ നിന്ന് ലഭിച്ച രജിസ്ട്രേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വില്പനക്കണക്ക് തയ്യാറാക്കിയത്. രാജ്യത്തെ മൊത്തം വാഹന ഷോറൂമുകളില്‍ 60 ശതമാനം മാത്രമാണ് പുനഃപ്രവര്‍ത്തനം തുടങ്ങിയതെന്ന് ഫാഡ പ്രസിഡന്റ് ആശിഷ് കാലെ പറഞ്ഞു. വാഹന ഉല്‍പാദനത്തിലും മൊത്തക്കച്ചവടത്തിലുമുള്ള ഇടിവിന് അനുസൃതമാണ് ഈ കണക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതുവരെയുള്ള സൂചന അത്ര ആശാവഹമല്ലെങ്കിലും ജൂണ്‍ മുതല്‍ ചില്ലറ വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് ഫാഡ പ്രതീക്ഷിക്കുന്നു. 2019 ജൂണിലുണ്ടായതിന്റെ 75 ശതമാനം വില്‍പ്പന ഈ മാസം ലഭിക്കുമെന്ന് സംഘടന കണക്കാക്കുന്നു.

തൊഴില്‍ മേഖലകളിലെ ശമ്പള വെട്ടിക്കുറവും വന്‍തോതില്‍ പിരിച്ചുവിടലും കാരണം നഗരപ്രദേശങ്ങളില്‍ ആവശ്യം കുറവായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിരുന്നാലും, അനുകൂലമായ മണ്‍സൂണ്‍, കാര്‍ഷിക മേഖലയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍, അടിസ്ഥാന സൗകര്യ ചെലവുകള്‍ക്കായുള്ള വായ്പാ ആനുകൂല്യങ്ങള്‍ എന്നിവ കാരണം ഗ്രാമീണ മേഖലയില്‍ പുനരുജ്ജീവന സാധ്യത തങ്ങള്‍ കാണുന്നുണ്ടെന്ന് ആശിഷ് കാലെ പറഞ്ഞു. ഗ്രാമീണ മേഖലയിലുള്ള ട്രാക്ടര്‍ വില്‍പ്പന 76 ശതമാനം ഇടിഞ്ഞ നിലയിലാണിപ്പോള്‍. മറ്റ് വിഭാഗങ്ങളില്‍ 86 ശതമാനത്തിലധികം കുറവുണ്ടായി.

2 വീലര്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷം മേയ് മാസത്തെ അപേക്ഷിച്ച് ഇത്തവണ 88.80% ആണ് കുറഞ്ഞത്.3 വീലര്‍ : 96.34%, വാണിജ്യം : 96.63%, കാര്‍ : 86.97%, ട്രാക്ടര്‍ : 75.58% എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ കണക്ക്. ആകെയുള്ള ഇടിവ് 88.87%.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com