15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മരണമണി, സ്‌ക്രാപ്പേജ് പോളിസി ഉടന്‍

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മരണമണി, സ്‌ക്രാപ്പേജ് പോളിസി ഉടന്‍
Published on

ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി ഒടുവില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ നശിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിരവധി മേഖലകളില്‍ വലിയ ചലനമുണ്ടാക്കുന്ന ഈ നയം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു.

കടുത്ത പ്രതിസന്ധി നേരിടുന്ന ഓട്ടോമൊബീല്‍ മേഖലയ്ക്ക് പിന്തുണയേകുകയെന്ന ലക്ഷ്യത്തിലാണ് ഈ നയം പെട്ടെന്നുതന്നെ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. പഴക്കമുള്ള വാഹനങ്ങള്‍ നശിപ്പിക്കേണ്ട സാഹചര്യം വരുമ്പോള്‍ പുതിയ വാഹനങ്ങള്‍ ഡിമാന്റ് ഉണ്ടാകും. മാത്രവുമല്ല പഴയ വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം കുറയും. പുതിയ വാഹനം വാങ്ങുന്നവരില്‍ കുറച്ചുപേരെങ്കിലും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് ഗുണകരമാകും.

''സ്‌ക്രാപ്പേജ് നയത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉടന്‍തന്നെയുണ്ടാകും. ഇത് വ്യവസായമേഖലയ്ക്ക് ഉണര്‍വ് പകരും. ഇത് നടപ്പിലാകുന്നതിലൂടെ നിര്‍മാണച്ചെലവ് കുറയും.'' സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സ് അംഗങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.

നയം നടപ്പില്‍ വരുത്തിയാല്‍ അത് ടൂവീലര്‍, ത്രീവീലര്‍, ഫോര്‍ വീലര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കെല്ലാം ബാധകമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com