ഇ.വി കളത്തിലിറങ്ങി വിയറ്റ്‌നാമീസ് ഭീമന്‍! വിഎഫ് 6, വിഎഫ് 7 മോഡലുകള്‍ നിരത്തില്‍, ഇനി മത്സരം കടുക്കും

2019ല്‍ വിപണിയിലെത്തുകയും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിയറ്റ്നാമിലെ വില്‍പ്പനക്കണക്കുകളില്‍ മുന്നിലെത്തുകയും ചെയ്ത കമ്പനിയാണ് വിന്‍ഫാസ്റ്റ്
vinfast new facility in Tamilnadu , vf 7, vf 8
image credit : Vinfast India
Published on

വിയറ്റ്‌നാമീസ് വാഹന കമ്പനിയായ വിന്‍ഫാസ്റ്റ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്.യു.വികളായ വിഎഫ് 6, വിഎഫ് 7 എന്നിവ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള അത്യാധുനിക നിര്‍മാണ കേന്ദ്രത്തില്‍ അസംബിള്‍ ചെയ്ത മോഡലുകളാണിത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ പിന്തുണയ്ക്കുന്നതില്‍ കമ്പനിക്കുള്ള ശക്തമായ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് മെയ്ഡ് ഇന്‍ ഇന്ത്യ പ്രീമിയം ഇലക്ട്രിക് എസ്.യു.വികളുടെ അരങ്ങേറ്റമെന്ന് കമ്പനി അറിയിച്ചു.

വി.എഫ് 6

പ്രകൃതിയിലെ ദ്വൈതഭാവം എന്ന തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഏറ്റവും മികച്ച ഫീച്ചറുകളുമായി വിഎഫ് 6 എത്തുന്നത്. 59.6 കിലോവാട്ട് (kWh) ബാറ്ററി പാക്ക് വാഗ്ദാനം ചെയ്യുന്ന ഈ മോഡലില്‍ 10-70 ശതമാനം വരെ ചാര്‍ജിംഗ് 25 മിനിറ്റിനുള്ളില്‍ സാധ്യമാകും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 468 കിലോമീറ്റര്‍ വരെ റേഞ്ചും ഉറപ്പുനല്‍കുന്നു. 2,730 എം.എം വീല്‍ബേസും 190 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാണ്. രണ്ട് ഇന്റീരിയര്‍ ട്രിം നിറങ്ങളിലും എര്‍ത്ത്, വിന്‍ഡ്, വിന്‍ഡ് ഇന്‍ഫിനിറ്റി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും വിഎഫ് 6 പ്രീമിയം എസ്.യു.വി ലഭ്യമാകും. 16.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

വി.എഫ് 7

4.5 മീറ്ററില്‍ കൂടുതല്‍ നീളവും 2,840 എംഎം വീല്‍ബേസുമുള്ള വലിയ എസ്.യു.വിയായ വി.എഫ് 7, പ്രപഞ്ചം വ്യത്യസ്തമാണ് എന്ന ഡിസൈന്‍ തത്ത്വചിന്തയെ ആണ് ഉള്‍ക്കൊള്ളുന്നത്. ഇത് രണ്ട് ബാറ്ററി പാക്കുകളിലും എര്‍ത്ത്, വിന്‍ഡ്, വിന്‍ഡ് ഇന്‍ഫിനിറ്റി, സ്‌കൈ, സ്‌കൈ ഇന്‍ഫിനിറ്റി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലും ലഭ്യമാകും. രണ്ട് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളും, രണ്ട് (എഫ്ഡബ്ല്യുഡി, എഡബ്ല്യുഡി) ഡ്രൈവ് ട്രെയിന്‍ ഓപ്ഷനുകളും കാറിനുണ്ട്. 20.89 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍

അമേരിക്ക, കാനഡ, യൂറോപ്പ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികളില്‍ വിജയം നേടിയ വിന്‍ഫാസ്റ്റ്, വിപുലമായ അന്താരാഷ്ട്ര അനുഭവവുമായാണ് ഇന്ത്യയിലെത്തുന്നത്. കൊച്ചി, ഡല്‍ഹി, മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ജയ്പൂര്‍, ലക്നൗ തുടങ്ങിയ മെട്രോ നഗരങ്ങളിലുള്‍പ്പെടെ 27 നഗരങ്ങളിലായി 35 ഡീലര്‍ ടച്ച്പോയിന്റുകളും 26 വര്‍ക്ക്ഷോപ്പുകളുമാണ് 2025 അവസാനത്തോടെ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്.

വിന്‍ഫാസ്റ്റ്

2019ല്‍ വിപണിയിലെത്തുകയും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിയറ്റ്നാമിലെ വില്‍പ്പനക്കണക്കുകളില്‍ മുന്നിലെത്തുകയും ചെയ്ത കമ്പനിയാണ് വിന്‍ഫാസ്റ്റ്. രാജ്യത്തെ പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ കച്ചവടത്തെ മറികടക്കാനും കമ്പനിക്കായി. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ആദ്യഘട്ടത്തില്‍ കമ്പനി പദ്ധതിയിട്ടെങ്കിലും ഉയര്‍ന്ന നികുതി ഘടന കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. പ്രദേശികമായി നിര്‍മിച്ചാല്‍ കുറഞ്ഞ വിലക്ക് വില്‍ക്കാമെന്നും ഇതുവഴി കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ. കൂടാതെ കയറ്റുമതിയിലൂടെ മറ്റ് വിപണികളില്‍ സാന്നിധ്യമറിയിക്കുകയും ചെയ്യാമെന്നും കമ്പനി കരുതുന്നു. അടുത്തിടെ തമിഴ്‌നാട് തൂത്തുക്കുടിയില്‍ വിന്‍ഫാസ്റ്റിന്റെ 16,000 കോടി രൂപയുടെ പ്ലാന്റ് തുറന്നിരുന്നു.

VinFast makes its landmark India debut with the launch of premium electric SUVs VF 6 and VF 7. The made-in-India EVs mark a major step in the country’s fast-growing electric vehicle market.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com